ലഹരിവിരുദ്ധ കാര്‍ട്ടൂണ്‍ വരയ്ക്കൂ; സമ്മാനം നേടൂ…

cartoon-against-drugs

കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ആള്‍ ഇന്ത്യ മലയാളി അസോസിയേഷനും ചേര്‍ന്ന് സ്‌കൂള്‍, കോളേജ് തലത്തിലുള്ളവര്‍ക്കും യുവ കാര്‍ട്ടൂണിസ്റ്റുകള്‍ക്കുമായി ലഹരിവിരുദ്ധ കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പിക്കുന്നു. 17 വയസ് വരെയുള്ളവരെ ജൂനിയര്‍ വിഭാഗത്തിലും 18 വയസ് മുതല്‍ 25 വയസ് വരെ ഉള്ളവരെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തും. വയസ് തെളിയിക്കുന്ന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഏതെങ്കിലും രേഖയുടെ പകര്‍പ്പും കാര്‍ട്ടൂണുകള്‍ക്കൊപ്പം സമര്‍പ്പിക്കണം. ഒരാള്‍ക്ക് മൂന്ന് കാര്‍ട്ടൂണ്‍ വരെ സമര്‍പ്പിക്കാം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ അവരുടെ പേര്, വയസ്, വിലാസം, ബന്ധപ്പെടുവാനുള്ള നമ്പര്‍ എന്നിവ ഓരോ രചനയോടൊപ്പം സമര്‍പ്പിക്കണം.

ലഹരിവിരുദ്ധ കാര്‍ട്ടൂണുകളാണ് മത്സരത്തിന് വരയ്‌ക്കേണ്ടത്. ജൂലൈ നാല് വരെയാണ് കാര്‍ട്ടൂണുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുക. cartooncontest2025@gmail.com എന്ന ഇ- മെയിലിലാണ് മത്സരാര്‍ഥികള്‍ രചനകള്‍ അയക്കേണ്ടത്.

Read Also: കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകളിൽ മഞ്ഞ അലർട്ട്

10,000 രൂപ, 7,500 രൂപ, 5,000 രൂപ ക്യാഷ് അവാര്‍ഡ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള വിജയികള്‍ക്ക് സമ്മാനിക്കും. ഇതുകൂടാതെ ശില്പം, സര്‍ട്ടിഫിക്കറ്റ്, പുസ്തക കിറ്റ് എന്നിവയും വിജയികള്‍ക്ക് സമ്മാനിക്കും. തെരഞ്ഞെടുക്കുന്ന കാര്‍ട്ടൂണുകള്‍ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പിക്കും. തിരഞ്ഞെടുക്കുന്ന കാര്‍ട്ടൂണ്‍ വരച്ച ഓരോ വിഭാഗത്തിലെ 50 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. മത്സര ഫലം ജൂലൈ ആറിന് പ്രഖാപിക്കും. ജൂലൈ 12ന് കോഴിക്കോട് സമ്മാന വിതരണം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News