ഡയാലിസിസ് രോഗികളെ ദുരിതത്തിലാക്കി ആരോഗ്യ വകുപ്പിന്റെ പുതിയ നയം; സൗജന്യ ഫ്ലൂയിഡ് വിതരണം കുറച്ചു

patients

ഡയാലിസിസ് രോഗികളെ ദുരിതത്തിലാക്കി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതിയ നയം.വീട്ടിൽ ഡയാലിസിസ് ചെയ്യുന്നവർക്ക് സൗജന്യ മായി നൽകി വരുന്ന ഫ്ലൂയിഡ് വെട്ടി കുറച്ചു. പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ നിന്ന് സൗജന്യമായി ഫ്ലൂയിഡ് ലഭിക്കുന്നില്ലെന്നും, കാരുണ്യ ഫാർമസികൾ മുഖേനയുള്ള ഫ്ലൂയിഡ് വിതരണം സർക്കാർ പരിമിതപ്പെടുത്തിയെന്നും പരാതി. രോഗികൾക്ക് ആശ്വാസമായി വീട്ടിൽ ഇരുന്ന് ഡയാലിസിസ് ചെയ്യാനാകുന്ന തരത്തിൽ മുൻ സർക്കാർ കൊണ്ട് വന്ന പദ്ധതിയാണ് ആട്ടിമറിച്ചു രോഗികൾക്ക് ദുരിതമാക്കിയത്.

also read:നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്

പാലക്കാട് ജില്ലാ ആശുപത്രിയിലടക്കം നേരത്തെ സൗജന്യമായി ലഭിച്ചിരുന്ന ഫ്ലൂയിഡ് ഇപ്പോൾ ലഭ്യമല്ലെന്നതാണ് രോഗികളും ബന്ധുക്കളും ഉയർത്തുന്ന പ്രധാന പരാതി. കൂടാതെ കാരുണ്യ ഫാർമസികൾ മുഖേന നൽകിയിരുന്ന വിതരണം സർക്കാർ പരിമിതപ്പെടുത്തിയതായും ആരോപണം ശക്തമാണ്. അതേസമയം, ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ ഔദ്യോഗികമായി വിശദമായ പ്രതികരണം നൽകിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News