വയനാട് തുരങ്ക പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കുന്നതിൽ റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഏത് വിധത്തിൽ നീക്കം ചെയ്യണമെന്നതിനെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ധ സമിതി ആണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് സമിതിയെ നിയോഗിക്കാൻ ധാരണയായത്.
കോഴിക്കോട് NIT പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പി, പരിസ്ഥിതി ഡയറക്ടറേറ്റ് എഞ്ചിനീയർ ഡോ. ജൂഡ്, NCESS ലെ പ്രതിനിധി എന്നിവരാന്ന് സമിതി അംഗങ്ങൾ. ഈ സമിതി സ്ഥലം സന്ദർരിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ സർക്കാർ നിർദേശച്ചു. സമിതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
ENGLISH SUMMARY: The Kerala government has appointed a three-member expert committee to recommend how excavated soil at the Wayanad tunnel project should be safely removed.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

