ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
എന്താണ് സംഭവിച്ചതെന്നതില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജനങ്ങള്‍ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകര്‍ന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കണ്‍സ്ട്രക്ഷന്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ദേശീയ പാത തകര്‍ന്ന ഇടങ്ങളിലെ കരാര്‍ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
തകര്‍ന്ന പാതകളില്‍ മാറ്റം വരുത്തും. ദേശീയപാതകളില്‍ ഘടനാപരമായ മാറ്റം വരുത്തുമെന്ന് NHAI ഹൈക്കോടതിയില്‍ അറിയിച്ചു. തെറ്റായ കാര്യങ്ങള്‍ സംഭവിച്ചുവെന്നും ദേശീയപാതാ അതോറിറ്റി തുറന്നു പറഞ്ഞു.
ഉദ്യോഗസ്ഥര്‍ സംഭവസ്ഥലങ്ങളിലാണെന്നും മറുപടി നല്‍കാന്‍ സമയം വേണമെന്നും NHAI ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. ദേശീയപാത അതോറിറ്റി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

