SFIOയ്ക്ക് തിരിച്ചടി: രണ്ട് മാസത്തേക്ക് തുടര്‍ നടപടികള്‍ പാടില്ല, സി എം ആര്‍ എല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

high-court-kerala

സി എം ആർ എൽ എക്സാലോജിക്ക് കേസിൽ എസ് എഫ് ഐ ഒ ക്ക് തിരിച്ചടി. എസ് എഫ് ഐ ഒ റിപ്പോർട്ടിന്മേലുള്ള എല്ലാ തുടർ നടപടികളും ഹൈക്കോടതി തടഞ്ഞു. സി എം ആർ എൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ അവധിക്കാല ബഞ്ചിൻ്റെ ഇടക്കാല ഉത്തരവ്. സമൻസ് അയക്കുന്നത് ഉൾപ്പെടെ എല്ലാ തുടർ നടപടികൾക്കും വിലക്ക് ബാധകമാണ്.

സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിനെതിരെ എസ്എഫ്‌ഐഒ സമർപ്പിച്ച  അന്തിമ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ടുള്ള സി എം ആർ എൽ  ൻ്റെ ഹർജിയാണ് കോടതി പരിഗണിച്ചത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കൊച്ചിയിലെ പ്രത്യേക കോടതി നടപടികളിലേക്ക് കടന്നതെന്നും അതിനാൽ തുടർനടപടി തടയണം എന്നുമായിരുന്നു ആവശ്യം.

ഹർജിയിൽ വാദം കേട്ട കോടതി തുടർ നടപടികൾ രണ്ട് മാസത്തേക്ക് തടഞ്ഞു. കേസില്‍ നിലവിലെ സ്ഥിതി തുടരാനും  ഹൈക്കോടതി അവധിക്കാല ബെഞ്ച്  നിര്‍ദ്ദേശം നൽകി. സമൻസ് അയക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ തു ട ർ നടപടികൾക്കും വിലക്കുണ്ട്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസയച്ചു. എസ്എഫ്‌ഐഒ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ അഞ്ചാഴ്ചയ്ക്കകം മറുപടി നല്‍കണം. ഹര്‍ജി അവധിക്കാലത്തിന് ശേഷം ഹൈക്കോടതി പരിഗണിക്കും.

കമ്പനി നിയമത്തിലെ നടപടിക്രമം അനുസരിച്ചാണ് കേസെടുത്തതെന്നും അതിനാൽ എതിർകക്ഷികളുടെ ഭാഗം കേൾക്കേണ്ടതില്ല എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ബി എൻ എസ് എസ് ബാധകമാക്കില്ലെന്നും കേന്ദ്രം വാദിച്ചു. എന്നാൽ കമ്പനി നിയമമനുസരിച്ച് നടപടി സ്വീകരിക്കാനാകുമോയെന്ന്  സംശയം പ്രകടിപ്പി ഹൈക്കോടതി തുടർ നടപടികൾ തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

കോടതി ഇടപെടൽ കേന്ദ്ര സർക്കാരിനും എസ് എഫ് ഐ ഒ ക്കും തിരിച്ചടിയായി. മുൻപ് ഹൈക്കോടതി ഡിവിഷൻ ബഞ്ചും തിരുവനന്തപുരം മൂവാറ്റുപുഴ വിജിലൻസ് കോടതികളും എക്സാ ലോജിക് – സി എം ആർ എൽ കരാരിൽ ക്രമക്കേട് ഇല്ലന്നും അന്വേഷണത്തിൻ്റെ ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയ രാഷ്ട്രീയ വിവാദത്തിലെ  കോടതികളുടെ നിലപാട്  ബി ജെ പി ക്കും , കേരളത്തിലെ പ്രതിപക്ഷത്തിന്നും തിരിച്ചടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here