സംസ്ഥാനത്ത് ബുധനാഴ്ച (29.04.2026)യും വളരെ പരിമിതമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് വേണ്ടിവന്നത്. റെഗുലേറ്ററി കമ്മീഷൻ്റെ അനുമതിലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നും അൺഷെഡ്യൂൾഡ് ആയി ലഭിച്ച 80 മെഗാവാട്ട് വൈദ്യുതിയും അധികമായി ലഭിച്ചതോടെ സംസ്ഥാനത്തിൻ്റെ ഭൂരിഭാഗം ഇടങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കെ എസ് ഇ ബിക്ക് കഴിഞ്ഞു.
സംസ്ഥാനത്തിൻ്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ ലഭിച്ച വേനൽമഴ കാരണം വൈദ്യുതി ആവശ്യകതയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 112.68 ദശലക്ഷം യൂണിറ്റായിരുന്നു ബുധനാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ചൊവ്വാഴ്ച ഇത് 116.5 ദശലക്ഷം യൂണിറ്റായിരുന്നു. ലൈൻ ഓവർലോഡ് കാരണം രാത്രി 10.30നുശേഷം മലബാർ മേഖലയിലെ ചുരുക്കം ചില പ്രദേശങ്ങളിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ട്. മധ്യ തെക്കൻ കേരളത്തിൽ നിയന്ത്രണം ആവശ്യമായി വന്നിട്ടില്ല എന്നും അധികൃതർ അറിയിച്ചു.
ALSO READ: ഇനി പുഞ്ചിരി; തൃശൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് ആശുപത്രി വിട്ടു
അതേസമയം സംസ്ഥാനത്ത് ഇനിയുളള ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളുമുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

