
ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ഹയർസെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലത്തിന്റെ തീയതി പുറത്തുവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. പരീക്ഷാഫലം ശനിയാഴ്ച (ജൂലൈ ) പുറത്തുവിടുമെന്ന് വിദ്യാഭ്യസ മന്ത്രി എൻ ശംസുദ്ദീൻ അറിയിച്ചു. പരീക്ഷാഫലം വൈകുന്നതു മൂലം നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലായിരുന്നു.
പരീക്ഷ നടന്ന് രണ്ട് ആഴ്ച് പിന്നിട്ടിട്ടും ഫലം പ്രസിദ്ധീകരിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. കോളേജുകളില്‍ ഡിഗ്രി ക്ലാസുകൾ അടക്കം ആരംഭിച്ചിട്ടും ഫലം വരാത്തത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി. അതേസമയം എഞ്ചിനീയറിങ് കോഴുസുകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കും.
ജൂലൈ 25ന് ആണ് റിസള്‍ട്ട് വരിക എന്നതിനാൽ വിദ്യാര്‍ഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ല. വിദ്യാര്‍ഥികൾക്ക് ഒരു വര്‍ഷംതന്നെ നഷ്ടമാകും. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പരീക്ഷാഫലങ്ങളെല്ലാം കൃത്യമായി പ്രഖ്യാപിച്ചിരുന്നു.
Kerala Plus Two SAY, Improvement Results to Be Declared on Saturday, Confirms Education Minister.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

