
ആഭ്യന്തര മന്ത്രിക്കെതിരെ ഫേസ്ബുക്കിൽ കമൻ്റിട്ടയാളുടെ പേരിൽ കേസെടുത്ത് പൊലീസ്. മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ഇയാൾ രമേശ് ചെന്നിത്തലയുടെ കൂടെയുള്ള ഫോട്ടോ ഒരു വാർത്താ മാധ്യമത്തിന്റെ പോസ്റ്റിന് കീഴെ കമന്റായി ഇടുകയായിരുന്നു.
എന്നാൽ ഇത് മന്ത്രിയുടെ പ്രശസ്തിക്ക് ഹാനിയാകുമെന്ന് ആരോപിച്ച് ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുയായിരുന്നു. തിരുവനന്തപുരം സൈബർ ഓപറേഷൻസ് വിഭാഗം എസ്പി നേരിട്ട് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെക്കുകയും, തുടർന്ന് ഹരിപ്പാട് പൊലീസ് കേസെടുക്കുകയുമായിരുന്നു. അനിൽ കുമാറിൻ്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു.
Also read: ഗുരുതര വീഴ്ച; കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ക്ലോക്ക് ടവർ ട്രെയിനിന് മുകളിലേക്ക് തകർന്ന് വീണു
പൊലീസ് സേനയുടെ ഔദ്യോഗിക കൃത്യനിർവഹണത്തെക്കുറിച്ച് പൊതുജനങ്ങളിൽ തെറ്റുദ്ധാരണ വരുത്തുമെന്നും എഫ് ഐ ആറിൽ പറയുന്നു. എന്നാൽ അനിൽ കുമാർ കമൻ്റ് ചെയ്ത ചിത്രം വ്യാജമാണെന്ന് കമൻ്റിൽ പറുന്നില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

