പുറത്തിറങ്ങുമ്പോൾ കുട കരുതണേ… മഴയുണ്ടേ…; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala rain alert today

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 11-ാം തീയതി വരെ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ എല്ലാം ഒറ്റപെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയാകും മഴ ലഭിക്കുക. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Also read: അടി കഴിഞ്ഞാൽ ആര് മുഖ്യമന്ത്രിയാകും? നിരീക്ഷകർ എഐസിസി നേതൃത്വത്തിന് ഇന്ന് റിപ്പോർട്ട് കൈമാറിയേക്കും

ഇന്നലേയും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ടായിരുന്നു. ഇന്നലെ വൈകീട്ടേടെ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ ഒറ്റപ്പെട്ട് മഴയുണ്ടായിരുന്നു. കേരളത്തിഷ കഴിഞ്ഞ നാളുകളിൽ എല്ലാമുണ്ടായ ശക്തമായ ചൂടിന് ആശ്വസമായിക്കൊണ്ട് എന്തായാലും വേനൽ മഴ ശക്തി പ്രാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News