നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി ഉദ്യോസ്ഥരെ മുഴുവന്‍ ഭീഷണിപ്പെടുത്താനും നടപടി എടുക്കാനും ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അമിതാധികാര പ്രയോഗത്തെ ശക്തമായി നേരിടും. തങ്ങള്‍ രാജാക്കന്മാരാണെന്നും രാജകല്പനകള്‍ പുറപ്പെടുവിക്കുന്നവരാണെന്നും ഇന്‍ ചാര്‍ജ് വി സിമാര്‍ കരുതിയാല്‍, തലസ്ഥാന ജില്ലയുടെ സമരച്ചൂട് അറിയേണ്ടിവരും. അനീതികള്‍ക്കെതിരെ ജനാധിപത്യ പ്രതിരോധം ഉയര്‍ത്തും.
ഭരണഘടനയും യൂണിവേഴ്സിറ്റി ആക്ടും സ്റ്റാട്യൂട്ടും ഉയര്‍ത്തിപ്പിടിച്ചാണ് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തത്. കേരള സര്‍വകലാശാലയില്‍ ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനും മതനിരപേക്ഷ വിദ്യാഭ്യാസം പരിപാലിക്കാനും നിലപാട് കൈക്കൊള്ളുന്ന സിന്‍ഡിക്കേറ്റിനെ അഭിനന്ദിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ചുമതല വഹിക്കുന്ന സിസ തോമസ് തീ കൊള്ളി കൊണ്ട് തല ചൊറിയുന്ന രാഷ്ട്രീയ ഇടപെടലാണ് നടത്തുന്നതെന്ന് കെ എസ് സി (എം) സംസ്ഥാന പ്രസിഡണ്ട് ബ്രൈറ്റ് വട്ടുനിരപ്പല്‍ പറഞ്ഞു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ നിന്നിറങ്ങിപ്പോയതു വഴി വി സി കസേരയ്ക്ക് താന്‍ അയോഗ്യ ആണെന്ന് തെളിയിച്ചിരിക്കുകയാണ്. സിന്‍ഡിക്കേറ്റ് തീരുമാനം അട്ടിമറിച്ച് സര്‍വകലാശാലയില്‍ സംഘപരിവാര്‍ സംഘത്തിന്റെ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുക വഴി വൈസ് ചാന്‍സലര്‍ കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്യുകയാണ്. ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ വൈസ് ചാന്‍സലറെ തെരുവില്‍ തടയാന്‍ കെ എസ് സി (എം) തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

