സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകരായി ഗവര്‍ണര്‍ നിയമിച്ച വി സിമാര്‍; വേദിയിൽ വിവാദമായ കാവിക്കൊടിയേന്തിയ വനിതയുടെ ഫോട്ടോയും

vcs-at-sangh-parivar-meeting

സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകരായി ഗവര്‍ണര്‍ നിയമിച്ച വൈസ് ചാൻസലർമാര്‍. സേവാ ഭാരതി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ഗവര്‍ണര്‍ നിയമിച്ച വി സിമാര്‍ ഉദ്ഘാടകരായത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി സി ഡോ. പി രവീന്ദ്രന്‍, സാങ്കേതിക സര്‍വകലാശാല വി സി ഡോ. കെ ശിവപ്രസാദ്, ആരോഗ്യ സര്‍വകലാശാല പ്രൊ. വി സി ഡോ. സി പി വിജയന്‍ എന്നിവരാണ് സംഘപരിവാർ വേദികളിൽ പങ്കെടുത്തത്.

മലപ്പുറം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് ഇവര്‍ ഉദ്ഘാടകരായത്. വി സിമാര്‍ പങ്കെടുത്ത ചടങ്ങില്‍ വിവാദമായ കാവിക്കൊടിയേന്തിയ വനിതയുടെ ഫോട്ടോയും സ്ഥാപിച്ചിരുന്നു.

Read Also: ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി കേരള സര്‍വകലാശാല വി സി; ജോ. രജിസ്ട്രാര്‍ അവധിയിൽ

സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയുടെ ജില്ലാ സമ്മേളനങ്ങളിലാണ് ഉദ്ഘാടകരായി ഗവര്‍ണര്‍ നിയമിച്ച വൈസ് ചാന്‍സലര്‍മാര്‍ എത്തിയത്. മലപ്പുറം സമ്മേളനം പരപ്പനങ്ങാടിയില്‍ കാലിക്കറ്റ് വി സി ഡോ. പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാങ്കേതിക സര്‍വകലാശാല വി സി ഡോ. കെ ശിവപ്രസാദ് തിരുവനന്തപുരത്തും ആരോഗ്യ സര്‍വകലാശാല പ്രൊ വി സി ഡോ. സി പി വിജയന്‍ ആലപ്പുഴയിലും ഉദ്ഘാടനം നിര്‍വഹിച്ചു.

കാലിക്കറ്റ് വി സി സമ്മേളനത്തിനെത്തിയത് സര്‍വ്വകലാശാല ഡ്രൈവര്‍ ഓടിച്ച വൈസ് ചാന്‍സലറുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിലുള്ള നന്ദി വേദിയില്‍ വെച്ചു തന്നെ വൈസ് ചാന്‍സിലര്‍ സംഘാടകരെ അറിയിച്ചു. പരിവാര്‍ സംഘടനകളെ പുകഴ്ത്തിയായിരുന്നു വി സിമാരുടെ പ്രസംഗം. ഏറെ നേരം വേദിയില്‍ ചിലവഴിച്ചാണ് മൂന്ന് പേരും മടങ്ങിയത്.

സംഘപരിവാര്‍ വേദികളില്‍ യൂണിവേഴ്‌സിറ്റി വി സിമാര്‍ ഉദ്ഘാടകരായി എത്തുകയെന്നത് കേരളത്തിന് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. വിവിധ ഘട്ടങ്ങളില്‍ ഗവര്‍ണറുടെ നോമിനികളായി പദവികളിലെത്തിയവരാണ് ഇത്തരത്തില്‍ ആർ എസ് എസ് പരിപാടികളില്‍ പങ്കെടുത്തിരിക്കുന്നത്. നിലവിലെ പദവി നിലനിര്‍ത്തുന്നതിനും പുതിയ പദവികള്‍ ലഭിക്കുന്നതിന്നും വേണ്ടി ആർ എസ് എസിനെയും ഗവര്‍ണറെയും പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് വി സിമാര്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന വിമര്‍ശനവും ശക്തമാണ്. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാവായിരുന്ന കാലിക്കറ്റ് വി സി ഡോ. പി രവീന്ദ്രന്‍ സ്വീകരിക്കുന്ന സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നും പ്രതികരിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News