കേരള സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ ചുമതല ഏറ്റെടുത്ത സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ചാന്‍സലര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. അടിയന്തര റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടത്. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വകലാശാല വി സിക്ക് നിര്‍ദേശം നൽകി. ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ടും തുടർന്നുള്ള സംഭവവികാസങ്ങളിലുമാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
അതേസമയം, കേരള സര്‍വകലാശാല രജിസ്ട്രാറായി കെ എസ് അനില്‍കുമാര്‍ സ്ഥാനമേറ്റ സംഭവത്തി ജോയിന്റ് രജിസ്ട്രാറോട് വി സി ചുമതലയുള്ള ഡോ. സിസ തോമസ് ഇന്ന് വിശദീകരണം തേടിയിരുന്നു. എന്നാൽ, ജോയിന്റ് റജിസ്ട്രാര്‍ പി ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചു. വിശദീകരണം നല്‍കാന്‍ അദ്ദേഹം സാവകാശം തേടി.
മാധ്യമങ്ങളിലൂടെയാണ് ഈ വാര്‍ത്ത അറിഞ്ഞതെന്ന് വി സി അവകാശപ്പെട്ടു. എന്താണ് ഇതിന്റെ നിജസ്ഥിതി എന്ന് ആരാഞ്ഞാണ് ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടിയത്. നോട്ടീസ് ലഭിച്ച് ഒരു മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നായിരുന്നു നിര്‍ദേശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

