
മാറ്റങ്ങൾക്ക് വേഗം വിധേയരാകുന്നവരാണ് കേരളത്തിലെ യുവജനത. ലോകമെമ്പാടും സാങ്കേതിക വിദ്യയും എഐയും ജോലി സാധ്യതകളെ മാറ്റി മറിക്കുമ്പോൾ കേരളത്തിലെ യുവാക്കൾ അതിന് നേരം മുഖം തിരിക്കുന്നതിന് പകരം മാറി വരുന്ന അവസരങ്ങളെ അവസരങ്ങളാക്കിയാണ് മാതൃക കാട്ടുന്നത്. അതിന് എല്ലാ പിന്തുണയും നൽകി കേരള സർക്കാരും ഒപ്പം നിൽക്കുന്നുണ്ട്. സ്വന്തം നാട്ടിൽ നിന്ന് ആഗോള തലത്തിൽ വരുമാനം സമ്പാദിക്കാനുതകുന്ന പല തരം പദ്ധതികളും സർക്കാർ നടപ്പിലാക്കുന്നുണ്ട്.
ലിങ്ക്ഡ് ഇൻ ടാലൻഡ് ഇൻസൈറ്റിന്റെ ഒരു റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിലെ പ്രൊഫഷണൽ വർക്ക് ഫോഴ്സ് 172%-മായി വർധിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത് അക്കൗണ്ടിങ്,സോഫ്റ്റ്വെയർ എഞ്ചിനീയറിങ്, അധ്യാപനം എന്നീ മേഖലകളിലാണ്. ഇനി സേവന മേഖലകളിലാണെങ്കിൽ തൊവിൽ പങ്കാളിത്തം ഏകദേശം 48.5%-മായി ഉയർന്നിട്ടുണ്ട്. ദേശീയ തലത്തിൽ നോക്കുമ്പോൾ ശരാശരിയേക്കാൽ 29.7% കൂടുതലാണെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
Also read : ട്രാവൽ ആന്റ് ടൂറിസത്തിൽ എം ബി എ പഠിക്കണോ? കിറ്റ്സിൽ അവസരം
നഗര പ്രദേശങ്ങളിൽ മാത്രം വളർന്നു വന്നിരുന്ന ഐടി, ഇലക്ട്രോണിക് കമ്പനികൾ ഇപ്പോൾ ഗ്രാമങ്ങളിലേക്കും ചേക്കേറിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അതിന് ഒരു ഉത്തമ ഉദാഹരണമാണ് കൊട്ടാരക്കരയിലെ സോഹോ കോർപ്പറേഷൻ നടത്തിയ ഗ്രാമീണ ഐടി പ്രോജക്ട്.
അമേരിക്കയിൽ നിന്നും നാട്ടിലേക്ക് വരുന്ന പ്രൊഫഷണലുകൾക്കും ഈ മാറ്റം ഒരു വലിയ പ്രതീക്ഷ നൽകുന്നതാണ്. പ്രത്യേകിച്ചും പെരുമ്പാവൂരിലെ കിൻഫ്ര പാർക്കിലുള്ള കെയ്ൻസ് ടെക്നോളജി യൂണിറ്റ് അത്തരം പ്രതീക്ഷകൾക്ക് മാറ്റ് കൂട്ടുന്ന ഒരു കമ്പനിയാണ്. അവിടെ മാത്രം ഏകദേശം 1,500 പേർക്ക് തൊഴിൽ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നുണ്ട്. അത് പോലെ കാക്കനാട് ഇലക്ട്രോണിക്സ് പാർക്കിലെ വി ഗാർഡ് ആർ ആൻഡ് ഡി ക്യാമ്പസിൽ ഏകദേശം 400 പേർക്ക് തൊഴിൽ ലഭ്യമാകും. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കിൻഫ്രയിൽ മാത്രം 27,335 തൊഴിൽ അവസരങ്ങൾ ഉണ്ടായിരുന്നു.
കേരള സ്റ്റാർട്ട് അപ് മിഷൻ, എഎസ്എപി തുടങ്ങിയവയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ലീപ് സെന്ററുകളിലൂടെ കേരളത്തിലെ യുവാക്കൾക്കളെ അന്താരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യാൻ പ്രാപ്തരാക്കുന്നു. എഎസ്എപി വഴി അമേരിക്കൻ ടാക്സേഷൻ മേഖലയിലേക്കും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്. എൻട്രി ലെവൽ ശമ്പളമായി വർഷത്തിൽ 4.5 ലക്ഷം മുതൽ 6 ല്കഷം വരെ ലഭിക്കും, ഇനി എക്സ്പീരിയൻസ്ഡ് ആയിട്ടുള്ളവർക്ക് വർഷത്തിൽ 20 ലക്ഷം വരെ ശമ്പളം ലഭിക്കാൻ സാധ്യതയുണ്ട്.
കേരള സ്റ്റാർട്ട് അപ് മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 5,000-ത്തിലധികം കമ്പനികൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചക്ക് മുതൽക്കൂട്ടാകുന്നുണ്ട്. മാത്രമല്ല സർക്കാർ പല രീതിയിലുള്ള ലോണുകൾ നൽകി വരുന്നുണ്ട് അതിൽ ചിലതാണ് ഐഡിയ ഫെസ്റ്റ്, സീഡി ലോണസ്, ഇന്നവേഷൻ ഗ്രൻഡ്സ് എന്നിവ. ഇത് പുതിയ സംരംഭങ്ങൾ ആരഭിക്കുന്നതിന് സഹായമാകുന്നവയാണ്. സ്കിൽ ഡെവലപ്മെന്റിലൂടെ യുവാക്കളെ ആഗോള തലത്തിൽ പ്രാപ്തരാക്കുകയും, സ്റ്റാർട്ട് അപ് തുടങ്ങാൻ എല്ലാവിധ സഹായങ്ങളും ചെയ്യുന്നതിലൂടെയും കേരളം കൂടുതൽ വികസന മുന്നേറ്റം കൈവരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

