നെയ്യാറ്റിൻകരയിൽ 15 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

death + trivandrum

നെയ്യാറ്റിൻകര മരുതത്തൂരിൽ 15 വയസുകാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മരുതത്തൂർ സ്വദേശി അനഘ എസ്.എസാണ് മരിച്ചത്. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം.

Also read : പെരുമ്പളം പാലത്തിൻ്റെ ഉദ്ഘാടനത്തിന് സാക്ഷിയാകാൻ അയാളുമെത്തി; മുപ്പത് വർഷം മുൻപുള്ള തൻ്റെ ജനനകഥയ്ക്ക് നിവാസികളുടെ ദുരിതത്തിൻ്റെ പ‍ഴക്കമെന്ന് തരുണ്‍

മാരായമുട്ടം ഹയർ സെക്കണ്ടറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയായ അനഘയെ ഇന്ന് രാവിലെ മുതലേ കാണാനായിരുന്നു. വീട്ടിൽ ആളില്ലാത്ത സമയത്താണ് സംഭവം നടന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതായി കുടുംബം ആരോപിച്ചു. മൃതദേഹം നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവ് വിദേശത്താണ്. വീട്ടിൽ കുട്ടിയും അമ്മയുമാണ് ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്ന് വരുന്നതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News