രാഹുലിന്‍റെ കാൾ റെക്കോഡുകൾ: ‘ഇത് എഐയുടെ കാലമല്ലേ’; മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ച് അടൂർ പ്രകാശ്

adoor prakash + rahul

എ ഐയുടെ കാലഘട്ടമല്ലേ, ആരെക്കുറിച്ചും എന്തും ഏതു തരത്തിലും നിർമ്മിച്ചെടുക്കാൻ പറ്റുന്ന കാലമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുൽ മാങ്കൂട്ടത്തിലിന്‍റേതായി പുറത്തുവന്ന കാൾ റെക്കോർഡുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്‍റെ വിചിത്രമായ പ്രതികരണം. എഐ ഉപയോഗിച്ചുള്ള മാനിപ്പുലേഷൻ നടന്നിട്ടുണ്ടോ എന്ന് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോഴും പരാതി കിട്ടിയിട്ടില്ലെന്നും യുഡിഎഫ് കൺവീനർ കൂട്ടിച്ചേർത്തു. ജനാധിപത്യ വ്യവസ്ഥിതിയിൽ പ്രവർത്തിക്കുന്ന പാർട്ടി എന്നുള്ള നിലയ്ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വനിതാ നേതാക്കൾക്കുണ്ട്. പക്ഷേ ആത്യന്തികമായി തീരുമാനം എടുക്കുന്നത് പാർട്ടിയാണ് എന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

ALSO READ; അതുല്യയുടെ മരണം: കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ പ്രതിയുടെ ജാമ്യം റദ്ദാക്കി ചോദ്യം ചെയ്യണമെന്ന് പിതാവ്

അതേസമയം, രാഹുലിനെതിരായ കേസിൽ പരാതിക്കാരന്‍റെ മൊഴിയെടുത്തു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചാണ് അഡ്വക്കേറ്റ് ഷിന്‍റോയുടെ മൊഴിയെടുത്തത്. ഗർഭഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. ബാലാവകാശ കമ്മീഷനാണ് അഡ്വ. ഷിന്‍റോ പരാതി നൽകിയിരുന്നത്. ഇതിനെ തുടർന്ന് ഡിജിപിയോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News