ഐടിയിലും എഐയിലും വൻകുതിച്ച് ചാട്ടം ലക്ഷ്യം; സംസ്ഥാനത്തിന്‍റെ 2026 ലെ ഐ ടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

CMO

ഐടിയിലും മാറിക്കൊണ്ടിരിക്കുന്ന എഐ മേഖലയിലും വൻകുതിച്ച് ചാട്ടം ലക്ഷ്യമിട്ട് സംസ്ഥാനത്തിന്‍റെ 2026 ലെ ഐ ടി നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തെ ഐടി വ്യവസായ കയറ്റുമതിയുടെ ‌ 10% വിഹിതമെങ്കിലും നേടുകയാണ് പ്രധാന ലക്ഷ്യം. സ്വകാര്യ പങ്കാളിത്തത്തിലൂടെയും വികേന്ദ്രീകൃത വളർച്ചയിലൂടെയും സംസ്ഥാനത്ത് ഐടി സ്ഥല ലഭ്യത മൂന്നിരട്ടിയാക്കാനും ലക്ഷ്യമിടുന്നുണ്ട്. ഐ ടി നയത്തിലൂടെ സംസ്ഥാനത്ത് ഐപി അധിഷ്ഠിത വിജ്ഞാന വ്യവസായ ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കും.

ഐടിയിലും അനുബന്ധമേഖലകളിലുമായി കുറഞ്ഞത് 5,00,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ബഹിരാകാശം, ശൂന്യാകാശം, പ്രതിരോധം, ഇലക്‌ട്രോണിക്‌സ്, നിർമ്മിത ബുദ്ധി (AI), ക്വാണ്ടം കമ്പ്യൂട്ടിങ്, ജെനോമിക്സ് തുടങ്ങിയ ഉയർന്ന സാങ്കേതിക മേഖലകളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ 5-10% വിഹിതം നേടുകയെന്നതും നയത്തിന്‍റെ ലക്ഷ്യമാണ്.

ALSO READ; ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ടവർക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ

സ്റ്റാർട്ടപ്പുകളുടെ എണ്ണം 20,000 ആയി ഉയർത്തും. ഫൈബർ ഓപ്റ്റിക് കണക്ടിവിറ്റി ഉറപ്പാക്കി സംസ്ഥാനത്തെ എല്ലാ വീടുകളിലും ഇന്റർനെറ്റ് ലഭ്യത 100% ഉറപ്പാക്കും. സർക്കാർ ഇ-സേവനങ്ങൾക്കായി എന്റർപ്രൈസ് ആർക്കിടെക്ചർ മുഖാന്തിരം സംസ്ഥാനത്തെ എല്ലാ പൗരകേന്ദ്രീകൃത സേവനങ്ങളിലേക്കും എളുപ്പത്തിൽ സമീപിക്കുന്നതിനായി ഏക ഉപയോക്തൃ ഇന്റർഫേസ് ലഭ്യമാക്കും. സർക്കാർ വകുപ്പുകളിലൂടെയും പ്രവചനാത്മകവും നിർദ്ദേശാത്മകവുമായ ഭരണസേവനങ്ങൾ നൽകുക എന്നതും നയത്തിന്‍റെ ഭാഗമാണ്.

ഡാറ്റയുടെയും പുതിയ സാങ്കേതികവിദ്യകളുടെയും ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗത്തിനായി ഒരു ചട്ടക്കൂട് നടപ്പിലാക്കും. കൂടുതല്‍ ഇ-ഗവേണൻസ് ആപ്ലിക്കേഷനുകൾ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളാക്കി മാറ്റും. ഡാറ്റാധിഷ്ഠിത സൊല്യൂഷൻ കമ്പനികൾ വികസിപ്പിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യമായി സംസ്ഥാന നിയന്ത്രണത്തിലുള്ള ഡാറ്റാ സങ്കേതങ്ങൾ സൃഷ്ടിച്ചേക്കും. സർക്കാർ ധനസഹായത്തിലൂടെ നിർമ്മിക്കുന്ന സോഫ്റ്റ് വെയർ പരിഹാരങ്ങൾക്കും ഓപ്പൺ സോഴ്സ് സാങ്കേതികവിദ്യകൾ സ്വീകരിക്കും. സ്വതന്ത്രമായ ഓപ്പൺ സോഴ്‌സ് സോഫ്റ്റ് വെയറും ഹാർഡ് വെയറും അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള സമൂഹ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും തീരുമാനമെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News