‘കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അഴീക്കോടനെ തേടിയെത്തിയ പൊലീസുകാര്‍ക്ക് ആവശ്യം ആഭ്യന്തര മന്ത്രിയുടെ ലെറ്റര്‍ പാഡില്‍ എഴുതിയ ഒരു കത്തായിരുന്നു’ ! എന്തായിരുന്നു ആ നിര്‍ണായക കത്തില്‍? കുറിപ്പ്

azhikodan-raghavan-martyr-day

അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെടുന്നതിന് കൃത്യം പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ നിന്നും വേഷം മാറിയെത്തിയ ചില പോലീസുകാര്‍ കണ്ണൂരിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നിരുന്നു. അടികൊണ്ട് അവശനിലയില്‍ നവാബ് രാജേന്ദ്രനും ആ സംഘത്തില്‍ ഉണ്ടായിരുന്നു.

എറണാകുളത്തെ പ്രസിദ്ധ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ.വീരചന്ദ്രമേനോന്റെ ഓഫീസില്‍ പ്രാക്ടീസ് ചെയ്യുന്ന ജൂനിയര്‍ അഭിഭാഷകരാണ് എന്നാണ് അവര്‍ സ്വയം പരിചയപ്പെടുത്തിയത്. അവര്‍ക്കാവശ്യം ഒരു കത്തായിരുന്നു, അന്നത്തെ ആഭ്യന്തര മന്ത്രിയുടെ ലെറ്റര്‍ പാഡില്‍ എഴുതിയ ഒരു കത്ത്. എന്താണ് ആ കത്തിലുണ്ടായിരുന്നത് എന്ന് വതുറന്നുപറയുന്ന ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അഴീക്കോടൻ രാഘവൻ കൊല്ലപ്പെടുന്നതിന് കൃത്യം പന്ത്രണ്ട് ദിവസങ്ങൾക്ക് മുൻപ് തൃശൂരിൽ നിന്നും വേഷം മാറിയെത്തിയ ചില പോലീസുകാർ കണ്ണൂരിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്നിരുന്നു , അടികൊണ്ട് അവശനിലയിൽ നവാബ് രാജേന്ദ്രനും ആ സംഘത്തിൽ ഉണ്ടായിരുന്നു. എറണാകുളത്തെ പ്രസിദ്ധ ക്രിമിനൽ അഭിഭാഷകനായ അഡ്വ.വീരചന്ദ്രമേനോന്റെ ഓഫീസിൽ പ്രാക്ടീസ് ചെയ്യുന്ന ജൂനിയർ അഭിഭാഷകരാണ് എന്നാണ് അവർ സ്വയം പരിചയപ്പെടുത്തിയത്.

അവർക്കാവശ്യം ഒരു കത്തായിരുന്നു

അന്നത്തെ ആഭ്യന്തര മന്ത്രിയുടെ

ലെറ്റർ പാഡിൽ എഴുതിയ ഒരു കത്ത് !!

കാർഷിക സർവ്വകലാശാലക്ക് വേണ്ടി ഭൂമിയേറ്റെടുത്തത് തട്ടിൽ എസ്റ്റേറ്റിൻ്റെ സ്ഥലം ആണ്

എസ്റ്റേറ്റിൻ്റെ ഉടമസ്ഥനോട് ആഭ്യന്തര മന്ത്രിയുടെ ലെറ്റർ പാഡിൽ 10000/- രൂപ കൈകൂലി ചോദിച്ച് ആഭ്യന്തര മന്ത്രിയുടെ പി.എ മാധവൻ എഴുതിയതെന്ന് പറയപ്പെടുന്ന കത്തായിരുന്നു വേഷം മാറിയെത്തിയ ആ പോലീസുകാരുടെ ആവശ്യം , കത്ത് കൈമാറാൻ അഴിക്കോടൻ വിസമ്മതിക്കുന്നു. നിരാശരായി ആ സംഘം നവാബിനെയും കൊണ്ട് തൃശൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മടങ്ങുന്നു

1972 സെപ്റ്റംബർ 15ന് മാധ്യമങ്ങളെ കണ്ട അഴീക്കോടൻ രാഘവൻ ഒരു വെളിപ്പെടുത്തൽ നടത്തി. തട്ടിൽ എസ്റ്റേറിന് വേണ്ടി സർക്കാർ ഭൂമി

ഏറ്റെടുത്തതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും

ഭൂമിയുടെ ഉടമസ്ഥനോട് സർക്കാരിലെ ഒരു മന്ത്രി സ്വന്തം ലെറ്റർ പാഡിൽ കൈക്കൂലി ചോദിച്ചു എന്ന

രേഖ തൻ്റെ കൈവശം ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ . ഈ കത്ത് തനിക്ക് കൈമാറിയ

നവാബ് എന്ന പത്രത്തിൻ്റെ ഉടമ രാജേന്ദ്രൻ ഇപ്പോൾ

പോലീസ് കസ്റ്റഡിയിൽ ആണെന്നും അഴിക്കോടൻ വെളിപ്പെടുത്തി .തൻ്റെ കൈവശം ഉള്ള ആഭ്യന്തര മന്ത്രിയുടെ കത്തിൻ്റെ ഒർജിനൽ 1972 സെപ്റ്റംബർ 25 ന് കോടതിയിൽ ഹാജരാക്കും എന്നുമായിരുന്നു സ്ഫോടനാത്മകമായ ആ വെളിപ്പെടുത്തൽ .

കത്ത് കോടതിയിൽ ഹാജരാക്കും മുൻപ് വിഷയം ചർച്ച ചെയ്യാൻ സെപ്റ്റംബർ 24ന് തൃശൂരിൽ ഇടതുമുന്നണി ഏകോപന സമിതി യോഗവും അഴിക്കോടൻ രാഘവൻ വിളിച്ച് ചേർത്തു

ആ ഏകോപന സമിതി യോഗത്തിൽ പങ്കെടുക്കാൻ 1972 സെപ്റ്റംബർ 23 ന് വൈകിട്ട് എറണാകുളത്ത് നിന്ന് KSRTC ബസിൽ അഴീക്കോടൻ രാഘവൻ തൃശൂരിലെ തൻ്റെ താമസസ്ഥലമായ ചെട്ടിയങ്ങാടിയിലെ പ്രീമിയർ ലോഡ്ജ് ലക്ഷ്യമാക്കി പുറപ്പെടുന്നു.

നാളത്തെ യോഗത്തെ പറ്റി ചർച്ച ചെയ്യാൻ പ്രീമിയർ ലോഡ്ജിൽ സോഷ്യലിസ്റ്റ് നേതാവായ എം.പി.വീരേന്ദ്രകുമാർ അക്ഷമനായി അഴീക്കോടനെ കാത്തിരിക്കുന്നു .

സന്ധ്യ മയങ്ങിയ സമയത്ത് പോലീസ് ജീപ്പിലെത്തിയ ഒരു സംഘം പോലീസുകാർ ചെട്ടിയങ്ങാടിയിലെ മുഴുവൻ കടകളും നിർബന്ധപ്പൂർവ്വം അടപ്പിക്കുന്നു.

പച്ചക്കറി മാർക്കറ്റിൽ സിപിഐഎം പ്രവർത്തകരും- അടുത്തിടെ സിപിഐ എം പുറത്താക്കിയ MLA എ വി ആര്യൻ ഗ്രൂപ്പും തമ്മിൽ സംഘർഷം ഉണ്ടായി എന്ന കഥ പറഞ്ഞാണ് ഈ കടയടക്കൽ നാടകം നടന്നത്.

തൃശൂർ മംഗലം ഡാമിനടുത്ത് പൊതുയോഗത്തിൽ പങ്കെടുക്കാൻ പോയ സി പി എം വിമത നേതാവായ എ വി ആര്യനെ CPIM കാർ കുത്തിക്കൊന്നു എന്നൊരു കള്ളകഥ അപ്പോഴേക്കും ആ അങ്ങാടിയിൽ പരക്കുന്നു.

വാർത്തറയിഞ്ഞ് കലി തുള്ളി നിൽക്കുന്ന എവി ആര്യൻ അനുയായികളോട് പകരം വീട്ടാൻ നിങ്ങൾക്ക് ഒരു ഇര അൽപ്പ സമയത്തിനകം

ചെട്ടിയങ്ങാടിയിൽ എത്തുമെന്ന് ഒരു അജ്ഞാതനായ

ഒരു മനുഷ്യൻ അവർക്ക് അരികിലെത്തി പറയുന്നു.

ഇത് പറഞ്ഞ ശേഷം ഇരുട്ടിലേക്ക് പോയ അയാളെ അതിന് മുൻപോ ശേഷമോ അവരാരും കണ്ടിട്ടില്ല.

ഈ കെണി മനസിലാക്കാതെ അഴീക്കോടൻ രാഘവൻ ബസ് ഇറങ്ങി പതിവ് പോലെ നടന്ന്

പ്രീമിയർ ലോഡ്ജിലേക്ക് നടക്കുന്നു. ചെട്ടിയങ്ങാടിയിലെ പി.എം.എ ഫ്രൂട്ട് സ്റ്റാളിന് അടുത്തെത്തിയപ്പോൾ ഇരുട്ടിൽ നിന്ന് ചാടി വീണ ഏതാനും പേർ ചേർന്ന് അഴീക്കോടനെ കുത്തി. രണ്ടുപേർ ചേർന്ന് കൈകൾ പുറകിലേക്ക് ചേർത്തുവെച്ചു. ഒരാൾ നെഞ്ചിലേക്ക് കഠാര ആഴത്തിൽ കുത്തിയിറക്കി… അരക്ക് താഴെ റോഡിലും ബാക്കി ഓടയുടെ മുകളിലുമായി അഴീക്കോടൻ‌ വീണു..

കൈയ്യിൽ കെട്ടിയ ഫേബർ ലൂബ വാച്ച് നിശ്ചലമായി. അഴീക്കോടൻ രാഘവന്റെ മരണസമയം അതിൽ 9.45 എന്ന് കാണപ്പെട്ടു. മൃതദേഹത്തിന് സമീപത്തായി അഴിക്കോൻ്റെ കൈയ്യിലുണ്ടായിരുന്ന കറുത്തബാഗ് വീണ് കിടപ്പുണ്ടായിരുന്നെങ്കിലും അൽപ്പസമയത്തിനകം സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റിൻ്റെ ഭാഗമായ ആ ബാഗ് കസ്റ്റഡിയിൽ എടുത്തു.

CPIMൻ്റെ സംസ്ഥാനത്തെ മുഴുവൻ നേതാക്കൻമാരും തൃശൂരിലേക്ക് കുതിച്ചെത്തുന്നു

അഴീക്കോടൻ രാഘവന്റെ വധത്തിന് തൃശൂരിലെ നവാബ് കേസുമായി ബന്ധമുണ്ടെന്നുളള ആരോപണം പ്രതിപക്ഷ നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാട് നിയമസഭയിൽ ഉന്നയിച്ചു.

അഴിക്കോടൻ കൊല്ലപ്പെട്ടതിന് ശേഷം പോലീസ് കൈവശപ്പെടുത്തിയ ആ കറുത്ത ബാഗിലെ രാഷ്ടീയ കേരളം കാത്തിരുന്ന കത്തിന് എന്ത് സംഭവിച്ചു..?

“ആ കത്ത് ഞാൻ‌ ചിക്കൻകറിയിൽ കലർത്തി നവാബിനെ കൊണ്ട് തന്നെ തീറ്റിച്ചു..”

എന്നാണ് ജീവചരിത്രകാരൻ വെങ്ങാനൂർ ബാലകൃഷ്ണന് നൽകിയ അഭിമുഖത്തിൽ

പിൽക്കാലത്ത് പോലീസ് മേധാവിയായി വിരമിച്ച

ജയറാം പടിക്കൽ അവകാശപ്പെട്ടത്.

ആ കത്ത് അന്ന് പുറത്ത് വന്നിരുന്നു എങ്കിൽ ആ മന്ത്രിയുടെ രാഷ്ടീയ ഭാവി അന്ന് അവസാനിക്കുമായിരുന്നു, എന്ന് കരുതപ്പെടുന്നു. കത്തിന്റെ യഥാർത്ഥ പകർപ്പ് പുറത്ത് വരാത്ത സാഹചര്യത്തിൽ തട്ടിൽ എസ്റ്റ്റ്റേറ്റ് കേസിൽ നിന്ന് ആ പ്രമുഖനായ നേതാവ് പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു..

CPIM വിമത നേതാവ് ആര്യൻ കൊല്ലപ്പെട്ടു എന്ന കള്ളകഥ പറഞ്ഞ് പരത്തി അഴിക്കോടൻ രാഘവനെ

കൊല്ലാൻ അവസരം ഒരുക്കുന്നു. പിന്നാലെ അഴീക്കോടൻ്റെ യാത്രവിവരം തന്നെ ചോർത്തി എതിരാളികൾക്ക് നൽകുന്നു.

കേരളം ഇതുവരെ കണ്ട ഏറ്റവും നിഗൂഢവും

ആസൂത്രിതവുമായ കൊലയാണ്

സഖാവ് അഴിക്കോടൻ്റെ വധം എന്നാണ് , ഇടതുപക്ഷത്തെ ഒരു തീവ്രവാദി വിഭാഗത്തെ ഉപയോഗപ്പെടുത്തി നടന്ന ഈ ഗൂഢാലോചന

വെളിപ്പെടുന്നത് വർഷങ്ങൾക്ക് ശേഷമാണ്

അപ്പോഴെക്കും പ്രതികൾ എല്ലാവരേയും കോടതി ശിക്ഷിച്ചിരുന്നു. പുനരന്വേഷണത്തിന് പോലും സ്കോപ്പ് ഇല്ലാത്ത വിധത്തിൽ എല്ലാ തെളിവുകളും

നശിപ്പിക്കപ്പെട്ടിരുന്നു.

രാജൻ കേസിനെ തുടർന്ന് സ്വന്തം മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടിട്ട് പോലും ജയറാം പടിക്കലിനെ ആ നേതാവ് ഒരിക്കൽ പോലും പരസ്യമായി തള്ളി പറഞ്ഞിട്ടില്ല

കണ്ണൂരിൽ സർവ്വീസ് നടത്തിയിരുന്ന അനന്തകൃഷ്ണ എന്ന ബസ് അഴീക്കോടൻ്റെ സ്വന്തം ആണെന്നായിരുന്നു അതുവരെ മാധ്യമങ്ങളും , കോൺഗ്രസുകാരും പ്രചരിപ്പിച്ചിരുന്നത്. ‘അഴിമതിക്കോടൻ ‘ എന്നായിരുന്നു അതുവരെ അദ്ദേഹത്തിൻ്റെ വിളിപ്പേര് .രക്തസാക്ഷിയായ അഴീക്കോടൻ്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോഴാണ് അഴിക്കോടന് സ്വന്തമായി വീടുണ്ടായിരുന്നില്ല എന്നും വാടക വീട്ടിൽ താമസിച്ചിരുന്ന അദ്ദേഹത്തിൻ്റെ

ഒരു മകൾക്ക് ചെവി കേൾക്കില്ലായിരുന്നു എന്നും പണമില്ലാത്തതിനാൽ ആ മകളുടെ

ചികിൽസ മുടങ്ങി നിൽക്കുന്ന ഘട്ടത്തിലാണ് അഴിക്കോടൻ കൊല്ലപ്പെടുന്നത് എന്നുമുള്ള സത്യം ഇതാദ്യമായി മാധ്യമങ്ങൾ ലോകത്തോട് വിളിച്ച് പറഞ്ഞത്.

കൊല്ലപ്പെടുന്ന ഘട്ടത്തിൽ ഇടതുമുന്നണിയുടെ കൺവീനറായിരുന്നു അഴിക്കോടൻ രാഘവൻ

കേരള സംസ്ഥാനത്ത് ഇന്നേ വരെ കൊല്ലപ്പെട്ട

ഏറ്റവും മുതിർന്ന CPIM നേതാവ് ആണ് അഴിക്കോടൻ രാഘവൻ

അഴിക്കോടൻ വധത്തെ പറ്റി മൂന്ന് വർഷങ്ങൾക്ക് മുൻപ് എഴുതിയ ഒരു കുറിപ്പ് കമൻ്റ് ആയി നൽകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News