‘ദേ, മമ്മിയുണ്ട് ഞങ്ങളെത്തേടി വന്നിരിക്കുന്നു’: സൈമണ്‍ ബ്രിട്ടോയുടെ അമ്മ ഗൃഹസന്ദര്‍ശനം നടത്തിയതിൻ്റെ സന്തോഷം പങ്കുവെച്ച് ടി എം തോമസ് ഐസക്

thomas isaac

സൈമണ്‍ ബ്രിട്ടോയുടെ അമ്മ തങ്ങളെയെല്ലാം കാണണമെന്ന ആഗ്രഹത്തോടെ തൻ്റെ ഗൃഹത്തില്‍ സന്ദര്‍ശനം നടത്തിയതിൻ്റെ സന്തോഷം പങ്കുവെച്ച് മുൻ മന്ത്രി ടി എം തോമസ് ഐസക്. 93 വയസുള്ള അമ്മ, അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരിക്കൽ കൂടി നേരിൽ കാണണമെന്ന ആഗ്രഹത്തോടെയാണ് ഗൃഹസന്ദര്‍ശനം നടത്തിയതെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അവർ അടുത്തിടെ ഉച്ചയ്ക്ക് ഫ്ലാറ്റിലെത്തി ബന്ധുക്കളെ കണ്ടെന്നും ഫ്ലാറ്റിലെത്തിയ മമ്മി കൗതുകത്തോടെ പുസ്തകങ്ങൾ മറിച്ചുനോക്കി. തുടർന്ന് കുറച്ചുനേരം വർത്തമാനവും നടത്തി. ഉച്ചഭക്ഷണത്തിന് ശേഷം കിടക്കയിൽ വിശ്രമിച്ച അവർ കുറച്ചു നേരം മയങ്ങുകയും ചെയ്തു. പിന്നീട് എം എ ബേബിയെയും ബെറ്റിയെയും വീട്ടിലെത്തി കാണുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. 93 വയസിലും ഓർമ്മക്കുറവില്ലാതെ പഴയ കാലത്തെ പല അനുഭവങ്ങളും ഓർത്തുപറയുന്ന മമ്മിയുടെ സാന്നിധ്യം, ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ പുതുക്കിയ നിമിഷങ്ങളായി മാറിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ദില്ലിയിലെ വായു മലിനമാകാനുള്ള കാരണങ്ങളിലൊന്ന് ഗൾഫിൽ നിന്നുള്ള പൊടിക്കാറ്റെന്ന് ടി പി സെൻകുമാർ

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം

ബ്രിട്ടോയുടെ മമ്മിക്ക് 93 വയസായി. ഞങ്ങളെയൊക്കെയൊന്ന് കാണണമെന്ന് മോഹം. ഇപ്പോൾ ഒരാഴ്ചയിലേറെയായി സീനയോടൊപ്പം തിരുവനന്തപുരത്താണ് താമസം. അങ്ങനെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഫ്ലാറ്റിൽ വന്നു. കൗതുകപൂർവ്വം എന്റെ പുസ്തകങ്ങൾ നോക്കിയിരുന്നു. കുറച്ചുനേരം വർത്തമാനവും. ഊണ് കഴിച്ചു, കട്ടിലിൽ കിടന്ന് ഒന്നുമയങ്ങി. ബേബിയെ വിളിച്ചപ്പോൾ ഫ്ലാറ്റിൽ ഇല്ല. ബേബിയും ബെറ്റിയും മമ്മിയെ വീട്ടിൽച്ചെന്ന് കണ്ടു. ജോണിന്റെ വീട് കാണണമെന്ന് നിർബന്ധം. അങ്ങനെ വഴുതയ്ക്കാട്ടെ ജോണിന്റെ വീട്ടിലും പോയി. കേട്ടറിഞ്ഞ് സുരേഷ് കുറുപ്പും സകുടുംബം തിരുവനന്തപുരത്ത് വന്ന് കണ്ടു.

ബ്രിട്ടോയുടെ കഴിഞ്ഞ അനുസ്മരണ ദിനത്തിന് പഴയ സഖാക്കളിൽ പലരും വീട്ടിൽ ഒത്തുകൂടിയിരുന്നു. ഓരോരോ കാരണങ്ങളാൽ ഞങ്ങൾക്ക് പോകാൻ കഴിഞ്ഞില്ല. ദേ, മമ്മിയുണ്ട് ഞങ്ങളെത്തേടി വന്നിരിക്കുന്നു. മമ്മിക്ക് ഓർമ്മക്കുറവൊന്നുമില്ല. പലതും ഓർത്തു പറഞ്ഞു. അതൊരു കാലമായിരുന്നു. ഇന്നും എന്തോരം ഓർമ്മകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News