ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവം: പ്രതിഷേധം

Protest against nuns arrest

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രതിഷേധിക്കുന്നു. പ്രതിഷേധത്തിൽ സഭയുടെ മുഴുവൻ മെത്രാപ്പോലീത്താമാരും പങ്കെടുക്കും. വ്യാഴം ഉച്ചയ്ക്ക് സഭ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലാണ് പ്രതിഷേധം.

കന്യാസ്ത്രീകൾക്കെതിരെയുള്ള ബി ജെ പിയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ചേർത്തലയിൽ സന്യാസിനികൾ പ്രതിഷേധ സമരം നടത്തി. ചേർത്തല നഗരത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ ശേഷമാണ് ബിജെപിക്കെതിരെ മുദ്രാവാക്യം വിളികളോടെയുള്ള പ്രതിഷേധ സമരം നടന്നത്.

Also Read: കന്യാസ്ത്രീകളുടെ അറസ്റ്റിൽ പരിഹാസം നിറഞ്ഞ വർ​ഗീയ പരാമർശവുമായി കെ പി ശശികല

ഛത്തീസ്ഗഢിൽ മലയാളി ക്രൈസ്തവ സന്യാസിനിമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച്  തിരുവല്ല അതിഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള ഉപവാസ നിരാഹാര പ്രാർത്ഥനയഞ്ജം നടന്നു.

അതേസമയം, കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ പരിഹാസം കലർന്ന പ്രതികരണവുമായി കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ രം​ഗത്തെത്തി. ജാമ്യാപേക്ഷയിൽ വീഴ്ചയുണ്ടായത് കൊണ്ടാണ് തള്ളിയതെന്ന ന്യായീകരണമാണ് മാധ്യമങ്ങളോട് ജോർജ് കുര്യൻ പറഞ്ഞത്. വിഷയത്തിൽ ബിജെപി സർക്കാരല്ല ടിടിഇമാരാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്ന വാദവും ജോർജ് കുര്യൻ ഉയർത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News