ഓർമകൾക്ക് മരണമില്ല; ധീരജ് രാജേന്ദ്രൻ നാലാമത് രക്തസാക്ഷി ദിനാചരണത്തിൽ അണിനിരന്നത് ആയിരങ്ങൾ

Dheeraj Rajendran

ഇടുക്കി: യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം കുത്തി കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ നാലാമത് രക്തസാക്ഷിദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. അനുസ്‌മരണ സമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ആയിരക്കണക്കിന് വിദ്യാർഥികളും ബഹുജനങ്ങളും അണിനിരന്നു.

2022 ജനുവരി 10 നാണ് പൈനാവ് എഞ്ചിനീയറിങ്ങ് കോളജ് വിദ്യാർത്ഥിയും എസ്‌എഫ്‌ഐയുടെ സജീവ പ്രവർത്തകനുമായിരുന്ന ധീരജിനെ യൂത്ത് കോൺഗ്രസ്സ് ക്രിമിനൽ സംഘം കുത്തി കൊലപ്പെടുത്തിയത്.

ALSO READ; സംസ്ഥാനത്തെ ആദ്യ വനിതാ വ്യവസായ പാർക്കിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു

യൂത്ത് കോൺഗ്രസ്സ് അക്രമിസംഘം അഴിഞ്ഞാടിയപ്പോൾ ക്യാമ്പസ്സിന് നഷ്‌ടമായത് പ്രീയങ്കരനായ വിദ്യാർത്ഥി നേതാവിനെ ആയിരുന്നു രക്തസാക്ഷി സ്മരണ പുതുക്കി എൻജിനിയറിങ് കോളേജിലെ ധീരജ‍് സ്മൃതിമണ്ഡപത്തിൽ പതാക ഉയർത്തി. ചെറുതോണി ബസ് സ്റ്റാൻഡിൽനിന്ന്‌ ആരംഭിച്ച പ്രകടനത്തിൽ ആയിരക്കണക്കിന് വിദ്യാർഥികളും ബഹുജനങ്ങളും അണിനിന്നു.

അനുസ്‌മരണ സമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ശരത് പ്രസാദ് അധ്യക്ഷനായി. എം എം മണി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ, ജില്ലാ കമ്മിറ്റിയംഗം കെ ജി സത്യൻ, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ടോണി കുര്യക്കോസ്, ജില്ലാ സെക്രട്ടറി സഞ്ജീവ് സഹദേവൻ, സംസ്ഥാന കമ്മിറ്റിയംഗം അപ്സര ആന്റണി, എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News