കൈ മുറിച്ച് മാറ്റിയ സംഭവം: പാലക്കാട് ജില്ലാ ആശുപത്രിയിൽ വീഴ്ചവരുത്തിയ ഡോക്ടർമാർക്ക് സസ്പെൻഷൻ

Palakkad district hospital

ഒൻപത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ കർശനമായി നടപടിയുമായി ആരോഗ്യ വകുപ്പ്. പാലക്കാട് ജില്ലാ ആശുപത്രിയിൽ വീഴ്ചവരുത്തിയ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ഡോ.മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി. ആരോഗ്യ വകുപ്പിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി കുട്ടിയുടെ കുടുംബം അറിയിച്ചു.

Also read: കെപിസിസി ഭാരവാഹിളുടെ ഭാഗിക പട്ടിക ഉടന്‍; രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും

കഴിഞ്ഞ 24 നാണ് കൈക്ക് പരുക്കേറ്റ് പാലക്കാട് പല്ലശന സ്വദേശിയായ 9 വയസുകാരിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ കൈക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പ്ലാസ്റ്ററിട്ട് കുട്ടിയെ വീട്ടിലേക്ക് അയക്കുകയായിരുന്നു. 30 ന് കുട്ടി ഗുരുതരാവസ്ഥയിലാവുകയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പ്രവേശിപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് രക്തോട്ടം നിലച്ച കുട്ടിയുടെ കൈ മുറിച്ചു മാറ്റി. കുട്ടിയുടെ ചികിത്സയിൽ വീഴ്ച വരുത്തിയ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ ആരോഗ്യ വകുപ്പ് സസ്പെൻ്റ് ചെയ്തു. ജൂനിയർ റസിഡന്റ് ഡോ.മുസ്തഫ, ജൂനിയർ കൺസൾട്ടൻ്റ് ഡോ. സർഫറാസ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. സസ്പെൻഷൻ നടപടിയിൽ ആശ്വാസം ഉണ്ടെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News