
തന്റെ ഭര്‍ത്താവില്‍ നിന്ന് ദുരനുഭവം ഉണ്ടായിട്ട് രാഗ രഞ്ജിനി ഇത്രകാലം മിണ്ടാതിരുന്നത് മോശമായിപ്പോയെന്ന് ഡോ. സൗമ്യ സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറഞ്ഞത് സരിന്‍ പാര്‍ട്ടി മാറിയ സമയത്തെങ്കിലും ചേച്ചിക്ക് ഇത് തുറന്നു പറയാമായിരുന്നു. അതല്ലേ ഇങ്ങനെയൊക്കെ ഉള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ ഉള്ള ഒരു പെര്‍ഫെക്റ്റ് ടൈമിംഗ്! നിങ്ങളെയൊക്കെ ‘ചതിച്ച്’ മറ്റൊരു പാര്‍ട്ടിയിലേക്ക് പോയ ഒരാളെ പിച്ചി ചീന്താന്‍ ഇങ്ങനെ ഒരു അവസരം വേറെ കിട്ടുമോ?.
ചേച്ചിയുടെ പാര്‍ട്ടിയിലെ ഒരു യുവ നേതാവ് വളരെ മോശപ്പെട്ട ഒരു ലൈംഗിക ആരോപണകേസില്‍ കുടുങ്ങിയപ്പോഴെങ്കിലും എന്റെ ഭര്‍ത്താവിന്റെ യഥാര്‍ത്ഥ മുഖം ചേച്ചിക്ക് തുറന്നു കാണിക്കാമായിരുന്നു. രണ്ടാമത്തെ പെര്‍ഫെക്ട് ടൈമിങ്ങും ചേച്ചി മിസ് ചെയ്തു! പിന്നെ പോസ്റ്റ് ഇട്ടത് എപ്പോഴാ? എന്റെ പേജില്‍ വന്നു സ്ഥിരമായി തോന്നിവാസം പറയുന്നവര്‍ക്ക് മറുപടി ആയി ഞാനൊരു പോസ്റ്റ് ഇട്ടപ്പോള്‍, അത് എല്ലാ ചാനലുകളും വാര്‍ത്ത ആക്കിയപ്പോള്‍, അത് കണ്ട് ആരുടെയൊക്കെയോ ആസനം പൊള്ളിയപ്പോള്‍ ആണ് ചേച്ചിക്ക് ഇതൊക്കെ തുറന്നു പറയാന്‍ തോന്നിയത്.
അതിനേക്കാള്‍ എനിക്ക് അത്ഭുതം തോന്നിയത് വേറൊരു കാര്യം കണ്ടപ്പോള്‍ ആണ്. ചേച്ചിയുടെ പാര്‍ട്ടിയിലെ സ്ത്രീ പീഡക നേതാവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്ക് മുമ്പ് ചേച്ചി പോസ്റ്റ് ഇട്ടിരിക്കുന്നു! അത് മോശമായി പോയി ചേച്ചി. ഒന്നുമില്ലെങ്കിലും നമ്മള്‍ ഓക്കെ പെണ്ണുങ്ങള്‍ അല്ലേ. ഇങ്ങനെ ഒരു മോശം അനുഭവം ഉണ്ടായ സ്ഥിതിക്ക് നമ്മള്‍ നിയമപരമായി തന്നെ മുന്നോട്ട് പോകണം. അതിന് ഞാന്‍ ചേച്ചിയുടെ കൂടെ ഉണ്ടാകും. ചേച്ചി ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോയി എത്രയും വേഗം ഒരു പരാതി സരിന് എതിരെ കൊടുക്കണം. ഞങ്ങള്‍ ഇവിടെ തന്നെയുണ്ടെന്നും ഡോ. സൗമ്യ സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് താഴെ വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

