
ഇടുക്കി കുമാരമംഗലം പഞ്ചായത്തിലും എറണാകുളം ജില്ലയിലെ കലൂർക്കാട് പഞ്ചായത്തിലും തെരുവുനായ ശല്യം രൂക്ഷം. തെരുവുനായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ കസേരയിൽ വാഴവെച്ച് ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഷേധിച്ചു. ഇവിടെ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. പുതിയ പറമ്പിൽ ഉല്ലാസ്, കൂനം പ്ലാക്കൽ ബേബി, കാനത്തിൽ വിൽസൺ എന്നിവർക്കാണ് നായയുടെ കടിയേറ്റത്.
കടിയേറ്റവർ തൊടുപുഴയിലുള്ള ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഡി വൈ എഫ് ഐ ഒരു മാസം മുമ്പ് തെരുവുനായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരമംഗലം പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നൽകിയിരുന്നു. നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
News Summary: DYFI organized a protests at Kumaramangalam Panchayat for not taking action against stray dog attacks

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

