‘ഇ ഡി നോട്ടീസ് പ്രഥമദൃഷ്ടിയാൽ തന്നെ നിലനിൽക്കില്ല; അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ റിസർബാങ്ക് അനുമതിയുണ്ട്’; ഡോ. ടി എം തോമസ് ഐസക്ക്

Dr.T.M Thomas Isaac KIIFB

മസാല ബോണ്ടിനെതിരായ കിഫ്‌ബിക്കും സർക്കാരിനും എതിരായി ഇ ഡി നൽകിയ നോട്ടീസ് പ്രഥമ ദൃഷ്ടിയാൽ തന്നെ നിലനിൽക്കില്ലെന്ന് മുൻ ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. നോട്ടീസ് മൂന്ന് മാസത്തേക്ക് സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിന് പിന്നാലെയായിരുന്നു പ്രതികരണം.

ഇ ഡി നൽകിയ നോട്ടീസ് പ്രഥമ ദൃഷ്ടിയാൽ തന്നെ നിലനിൽക്കില്ല. ഇക്കാര്യം കിഫ്‌ബിയുടെ സി ഇ ഓ കോടതിയിൽ പോയപ്പോൾ കോടതി പറഞ്ഞിട്ടുണ്ട്. ഇ ഡിയുടെ കുറ്റപത്രത്തിൽ പറഞ്ഞതൊക്കെ ചട്ടപ്രകാരം ചെയ്യാൻ അനുവാദമുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ റിസർബാങ്ക് അനുമതിയുണ്ട് എന്നും ഇനി ഇ ഡി ഡിവിഷൻ ബെഞ്ചിൽ പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളെല്ലാം ഡൽഹിയിൽ ബോധിപ്പിക്കണം എന്ന് പറയുന്നത് സംസ്ഥാനത്തെ ദ്രോഹിക്കുന്ന നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: കിഫ്‌ബി- മസാലബോണ്ടിൽ ഇ ഡി ക്ക് കനത്ത തിരിച്ചടി; ഇ ഡിയുടെ കാരണം കാണിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

മുഖ്യമന്ത്രിക്കും ഡോ. തോമസ് ഐസക്കിനും ഇ ഡി നൽകിയ കാരണം കാണിക്കല്‍ നോട്ടീസ് ആണ് മൂന്ന് മാസത്തേക്ക് ഹൈക്കോടതി ഇന്ന് സ്‌റ്റേ ചെയ്തത്. ഇരുവരുടെയും ഹർജികൾ ഫയലില്‍ സ്വീകരിച്ച കോടതി , എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം കിഫ് ബിക്കെതിരായ നടപടികളും കോടതി സ്റ്റേ ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News