തൊഴിലാളികള്‍ ഇന്ന് അവകാശ ബോധമുള്ളവരാണെന്നും കേരളത്തില്‍ തൊഴിലാളികള്‍ സംരക്ഷിക്കപ്പെടുന്നുവെന്നും എളമരം കരീം. ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കേണ്ട നില കേരളത്തിലില്ല. വരുമാനം വര്‍ദ്ധിക്കുന്നത് കൂട്ടായ വിലപേശല്‍ നടക്കുമ്പോഴാണ്. കേരള വികസനം തൊഴിലാളി വിരുദ്ധമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയില്‍ എന്തുമുണ്ടായത് മനുഷ്യന്റെ അധ്വാനത്തില്‍ നിന്നാണ്. കേരളത്തില്‍ ഇന്ന് സര്‍ക്കാര്‍ സ്‌കൂള്‍ ഹൈടെക് ആയി മാറി. ഈ വളര്‍ച്ച കേരളത്തില്‍ എങ്ങനെയുണ്ടായി എന്നത് 100 വട്ടം ആലോചിക്കണം.
കേരളത്തിന് അര്‍ഹതപ്പെട്ട ഒരു വിഹിതവും കേന്ദ്രം നല്‍കുന്നില്ല. രാജ്യത്തെ തന്നെ നടുക്കിയ മുണ്ടക്കൈ ചൂരല്‍മല ദുരത്തില്‍ കേരളം ആവശ്യപ്പെട്ട ധനസഹായം കേന്ദ്രം നല്‍കിയില്ല. നഷ്ടപരിഹാരമായി 251 കോടി മാത്രമാണ് കഴിഞ്ഞ ദിവസം നല്‍കിയത്. അതേസമയം പ്രളയം വന്ന ആസാമിലും മറ്റും 2000 കോടി നല്‍കി. ഇതില്‍ എന്ത് ന്യായമാണ് ഉള്ളത്. കേരളത്തെ എന്തിനാണ് ഇങ്ങനെ ക്രൂശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

