ഇടുക്കിയിൽ റോഡരികിൽ വയോധികൻ മരിച്ച നിലയിൽ

dead body found in idukki

ഇടുക്കിയിൽ റോഡരികിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. രാജകുമാരി മഞ്ഞകുഴി സ്വദേശി മോളോകുടിയിൽ രമേശ് (56)നെയാണ് റോഡ് അരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ഞകുഴി -വാതുകാപ്പ് റോഡ് അരുകിലാണ് മൃദദേഹം കണ്ടത്.

Also read:ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

രാവിലെ സമീപ വാസികളാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കമിഴ്ന്നുകിടക്കുന്ന രീതിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. സമീപത്ത് നിന്നും ഒരു കോടാലിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദേഹത്ത് പരിക്കുകളോ മുറിവുകളോ ഇല്ല. പൊലീസ് മേൽനടപടികൾ സ്വികരിച്ചു. ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനയക്കും. രണ്ട് വർഷമായി ഇയാൾ ഒറ്റക്കാണ് താമസിക്കുന്നത്. വീട്ടിൽ നിന്നും 30 മീറ്റർ മാറി റോഡ് അരുകിലാണ് മൃദദേഹം കണ്ടത്.

An elderly man was found dead on the roadside in Idukki. Ramesh (56), a native of Rajakumari Manjakuzhi, was found dead on the roadside.neighbours identified the body.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News