തദ്ദേശ തെരഞ്ഞെടുപ്പ്: ഇടുക്കിയിൽ പലയിടത്തും ഒരു ദിവസം മുമ്പുതന്നെ കൊട്ടിക്കലാശം കഴിഞ്ഞു, അതിനൊരു കാരണമുണ്ട്

Election campaign ends in Idukki

തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചരണം അവസാനിക്കാൻ ഇന്നൊരു ദിവസം കൂടി ബാക്കിയുണ്ടെങ്കിലും ഇടുക്കിയിൽ പലയിടത്തും കൊട്ടിക്കലാശം കഴിഞ്ഞു. അവധി ദിവസമായ ഞായറാഴ്ച ടൗണുകളിൽ ആളുകൾ കുറവായതിനാലാണ് ഒരു ദിവസം മുമ്പു തന്നെ കൊട്ടിക്കലാശം നടത്തിയത്

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ ഇന്ന് വൈകിട്ട് 6 മണിക്കാണ് പരസ്യ പ്രചരണം അവസാനിക്കേണ്ടത്. എന്നാൽ ഇടുക്കിയിൽ പലയിടത്തും ഒരു ദിവസം മുമ്പുതന്നെ കൊട്ടിക്കലാശം നടത്തി. ഞായറാഴ്ച കച്ചവട സ്ഥാപനങ്ങൾക്ക് അവധിയായതിനാൽ ടൗണുകളിൽ ജനങ്ങൾ കുറവാണ്. അതിനാൽ തിരക്കേറിയ ശനിയാഴ്ച്ച കൊട്ടികലാശത്തിനായി രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുക്കുകയായിരുന്നു

കട്ടപ്പനയിൽ ഒഎൽഡിഎഫിൻ്റെ പ്രവർത്തകരും പ്രചരണ വാഹനങ്ങളും നിരന്നപ്പോൾ ആവേശം അണപൊട്ടി. എൻഡിഎയുടെ കൊട്ടിക്കാലസവും മരുഭാഗത്ത് നടന്നു.കട്ടപ്പന ടൗണിൽ ഇന്ന് വൈകുന്നേരമാണ് യുഡിഎഫിൻ്റെ കൊട്ടിക്കലാശം. വാർഡ് കേന്ദ്രങ്ങളിൽ എൽഡിഎഫിൻ്റെ കൊട്ടിക്കലാശവും നടക്കും. നാളെ നിശബ്ദ പ്രചരണത്തിനു ശേഷം ചൊവ്വാഴ്ച വോട്ടർമാർ വിധിയെഴുതും.

ALSO READ: ഏഴ് ജില്ലകളിൽ മറ്റന്നാൾ തദ്ദേശ വിധിയെഴുത്ത്; ഇന്ന് കൊട്ടിക്കലാശം

ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏഴ് ജില്ലകളിലാണ് നടക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി 75633 പേരാണ് മത്സര രംഗത്തുള്ളത്. 23576 വാർഡുകളിലേക്കാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist