ഭക്ഷണം കഴിക്കാൻ മെസ്സിലേക്ക് പോയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ കാട്ടാനയുടെ മുന്നിൽ പെട്ടു; രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്

wild elephant

കാട്ടാനയുടെ മുന്നിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് വനം വകുപ്പ് ജീവനക്കാരൻ. പത്തനംതിട്ട പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് മുന്നിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കഴിക്കാൻ മെസ്സിലേക്ക് പോയപ്പോള്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോബിനാണ് ആനയുടെ മുന്നിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നു.

അതേസമയം, കോതമംഗലം പിണ്ടിമന പഞ്ചായത്ത് വെറ്റിലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു പോത്ത് ചത്തു. വെറ്റിലപ്പാറ മുസ്ലിം പള്ളിക്ക് സമീപം, ബെന്നി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള രണ്ടര വയസ്സ് പ്രായമുള്ള പോത്താണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.

ALSO READ: ചീട്ടുകൊട്ടാരം പോലെ തകർന്ന് സതീശന്റെ അവകാശവാദങ്ങൾ; ലീഗിനെ വെള്ളപൂശാൻ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് പണി പണികൊടുത്തത് പഴയ പ്രസ്താവന

പോത്തിനെ റബ്ബർതോട്ടത്തിൽ കെട്ടിയിട്ടിരുന്നു. ശനിയാഴ്ച രാവിലെ ബെന്നി എത്തിയപ്പോൾ പോത്തിന്റെ ജഡം കാണുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ പോത്തിന് ഗുരുതരമായി പരുക്കേറ്റിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News