KAIRALI NEWS EXCLUSIVE | ‘ഇഗ്നോർ!! ഇതെല്ലാം അവഗണിക്കൂ, ഈ പരിപാടിയിൽ സ്ത്രീകളുമില്ലേ?’ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി കെ സുധാകരൻ

K SUDHAKARAN SUPPORTS RAHUL MAMKOOTTATHIL

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണ വിഷയത്തിൽ ഞെട്ടിക്കുന്ന തെളിവുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

എന്നാൽ ഇത്തരം ഗൗരവമേറിയ ആരോപണങ്ങൾ രാഹുലിനെതിരെ വന്നിട്ടും കോൺഗ്രസിലെ പല നേതാക്കളും രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തത്. ചിലർ രാഹുലിനെ തള്ളാതെയും കൊള്ളാതെയുമുള്ള നിലപാട് സ്വീകരിച്ചപ്പോൾ മുൻ കെപിസിസി പ്രസിഡന്റ്കെ സുധാകരൻ അടക്കമുള്ളവർ രാഹുലിനെ പിന്തുണയ്ക്കുന്ന സമീപനമാണ് എടുത്തത്. ഇപ്പോഴിതാ ഈ വിഷയത്തിൽ സ്ത്രീകളെ അവഹേളിക്കുന്ന പരാമർശവും നടത്തിയിരിക്കുകയാണ് കെ സുധാകരൻ.
സ്ത്രീകൾ കൂടി അടങ്ങുന്നതാണല്ലോ ഈ വിഷയം എന്നും പുരുഷന്മാർ മാത്രമല്ലല്ലോ ഇതിലുള്ളത് എന്നും കെ സുധാകരൻ പറയുന്ന ഫോൺ സംഭാഷണം കൈരളി ന്യൂസിന് ലഭിച്ചു. രാഹുലിന്റെ ശബ്‍ദരേഖ കാര്യമായി എടുക്കേണ്ടതില്ല എന്നും അത് അവഗണിക്കൂ എന്നും കെ സുധാകരൻ ഈ സംഭാഷണത്തിൽ പറയുന്നുണ്ട്.

ALSO READ: ‘തനിക്ക് ലഭിക്കേണ്ട സീറ്റ് അവസാന നിമിഷം പണം വാങ്ങി കോൺഗ്രസ് നേതൃത്വം വിറ്റു’: ആരോപണവുമായി ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി

അതേസമയം ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാർട്ടിയിൽ സജീവമാകണമെന്നും രാഹുലിൻ്റെ കാര്യത്തിൽ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News