
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 18, 19 തീയതികളിലായി തിരുവനന്തപുരം കോവളത്ത് നടക്കുന്ന കേരള-യൂറോപ്യന്‍ യൂണിയന്‍ ബ്ലൂ ഇക്കോണമി കോണ്‍ക്ലേവിന്റെ ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ലോഞ്ചും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു.
അതേസമയം വക്കം-കായിക്കര കടവ് പാലം നിര്‍മ്മാണ ഉദ്ഘാടനവും ബി.എം & ബി.സി. നിലവാരത്തില്‍ നവീകരിച്ച നിലയ്ക്കാമുക്ക്- കായിക്കരക്കടവ് പണയില്‍ക്കടവ് റോഡിന്റെ ഉദ്ഘാടനവും മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള റോഡുകളും പാലങ്ങളുമാണ് കേരളത്തില്‍ ഉയരുക. കരാറുകാര്‍ പാലം, റോഡ് എന്നിവയുടെ പൂര്‍ത്തീകരണത്തില്‍ ഭംഗം വരുത്തിയാല്‍ കൃത്യമായ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.പൊതു മരാമത്ത് വകുപ്പിന്റെ വാര്‍ഷിക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നാല് കോടി 34 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്.ആറ്റിങ്ങല്‍, ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ വക്കം-അഞ്ചുതെങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനായി ടി എസ് കനാലിന് കുറുകെ കായിക്കര കടവില്‍ നിര്‍മ്മിച്ച പാലം 221.3 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയും 1.5 മീറ്റര്‍ ഇരുവശങ്ങളിലുമായി നടപ്പാതയും ഉള്‍പ്പെടുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

