ശബരിമല സ്വർണമോഷണക്കേസ്: കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി

kerala high court + sabarimala

ശബരിമല സ്വർണമോഷണക്കേസില്‍ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്. വിഷയം ഈ മാസം 19ന് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. കേസ് പരിഗണിക്കുന്ന ദിവസം എസ് ഐ ടി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം, കേസിലെ ആന്വേഷണ പുരോഗതിയാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചത്. കഴിഞ്ഞ ഡിസംബര്‍ 3ന് കേസ് പരിഗണിക്കവെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ് ഐ ടിയ്ക്ക് കോടതി ആറാഴ്ചത്തെ സമയം നീട്ടി നല്‍കിയിരുന്നു. എസ് ഐ ടിയുടെ അന്വേഷണത്തില്‍ ദേവസ്വം ബെഞ്ച് നേരത്തെ തൃപ്തി രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കിയെന്നും ശാസ്ത്രീയ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും എസ് ഐ ടി കോടതിയെ അറിയിച്ചിരുന്നു.

ALSO READ: ‘ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ല’: എൻഎസ്എസ് നേതൃത്വത്തിനെതിരെ ബംഗാൾ ഗവർണർ സിവി ആനന്ദബോസ്

ശബരിമലയില്‍ നിന്ന് മോഷണം പോയ സ്വര്‍ണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ഇതു സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News