ഇടത് ഭരണം തുടരുമെന്ന് കേരള വോട്ടർ പ്രീ പോൾ സർവേ; മൂന്നാമതും പിണറായി വിജയൻ മുഖ്യമന്ത്രിയാകണം, ജനഹൃദയങ്ങളിലാണ് ഇടതുപക്ഷ സർക്കാർ

kerala voter pre poll survey

രാജ്യത്തിന്റെ ഭൂപടത്തിൽ ഏറ്റവും താഴെ ഒരു സംസ്ഥാനമുണ്ട്, ഒരു കൊച്ച് സംസ്ഥാനം, ലോകത്തിന് തന്നെ മാതൃകയായ വലിയ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ഒരു സംസ്ഥാനം, കേരളം. ആ സംസ്ഥാനത്തെ ഏത് പ്രതിസന്ധിയിലും കൈവിടാതെ മുന്നോട്ട് നയിക്കുന്ന, ഏത് കൊടുങ്കാറ്റിലും ആടി ഉലയാൻ അനുവദിക്കാത്ത അടിയുറപ്പുള്ള ഒരു സർക്കാരുണ്ട്. കഴിഞ്ഞ പത്ത് വർഷമായി കേരളത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ നിശ്ചയ ദാർഢ്യത്തോടെ മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. ഈ സർക്കാർ കേരളത്തിൽ കാഴ്ച വച്ചത് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ്. പത്ത് വർഷങ്ങൾക്ക് മുന്നെ യുഡിഎഫ് ഭരണത്തിൽ എല്ലാ വിധത്തിലും തകർന്ന ഒരു സംസ്ഥാനത്തെ കൈപിടിച്ചുയർത്തി. വിദ്യാഭ്യാസം, ആരോ​ഗ്യം, വ്യവസായം എന്ന് തുടങ്ങി എല്ലാ മേഖലകളിലും വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്നു. കേരളം നിർണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ കേരളത്തിൻ്റെ വികസനത്തുടർച്ചയാക്കായി വീണ്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. കേരള വോട്ടർ പ്രീ പോൾ സർവേ പ്രകാരം കേരളത്തിൽ വീണ്ടും ഇടത്പക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുമെന്നാണ് പറയുന്നത്.

87 മുതൽ 95 വരെ സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് സര്‍വ്വേ. 40 സീറ്റിുകൾ യുഡിഎഫ് നേടിയേക്കാമെന്നും സർവേയിൽ പറയുന്നു. സംസ്ഥാനത്തെ ആടിയുലയാതെ മുന്നോട്ട് നയിക്കാൻ അമരത്ത് കേരളത്തിൻ്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വീണ്ടും ഉണ്ടായിരിക്കണമെന്ന് 31.4 ശതമാനം പേർ ആ​ഗ്രഹിക്കുന്നു. കേരളത്തിൻ്റെ മുൻ ആരോ​ഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ മുഖ്യമന്ത്രിയാകണമെന്ന് 16.3 ശതമാനം പേരും പറയുന്നുണ്ട്.

കേരളത്തെയും ഇടതുപക്ഷ സർക്കാരിനേയും തകർക്കാൻ വലതുപക്ഷ മാധ്യമങ്ങളും കള്ളങ്ങൾ കൊണ്ട് കോട്ട കെട്ടുന്ന പ്രതിപക്ഷവും വർ​ഗീയത പറഞ്ഞ്‍ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയും ശ്രമിക്കുമ്പോഴാണ് ജനങ്ങളുടെ സത്യസന്ധമായ പ്രതികരണങ്ങളുമായി കേരള വോട്ടർ പ്രീ പോൾ സർവേ ഫലം പുറത്ത് വന്നിരിക്കുന്നത്. യുഡിഎഫില്‍ ശശി തരൂരിനാണ് ഏറ്റവും കൂടുതല്‍ പിന്‍തുണയുള്ളത്. 18.8 ശതമാനം പേരാണ് ശശിതരൂര്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത്. വി ഡി സതീശനെ 14.3 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി നേതാവ് കെ സുരേന്ദ്രനെ പിന്തുണക്കുന്നത് 4.1 ശതമാനം പേർ മാത്രമാണ്.

Also read: ഒരു ജനതയ്ക്ക് സ്വപ്ന സാക്ഷാത്കാരം; അമ്പൂരി കുമ്പിച്ചല്‍കടവ് പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

നിലവിലെ ഭരണം വളരെ നല്ലത് എന്ന് 16 ശതമാനം പേരും നല്ലത് എന്ന് 34 ശതമാനം പേരും അഭിപ്രായപ്പെടുന്നുണ്ട്. കിഫ്ബി നാടിന് അനുഗ്രഹമാണെന്ന് 74 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു.വാര്‍ത്താ പോര്‍ട്ടലായ കേരള വോട്ടര്‍, സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിളെയും വോട്ടർമാരിൽ നിന്നും നേരിട്ടും ഫോണ്‍വഴിയും ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് സർവ്വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.വിശദമായ സര്‍വ്വേ റിപ്പോര്‍ട്ട് https://keralavoter.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. സർവേയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യുന്ന പ്രത്യേക സംവാദ പരിപാടി കേരള വോട്ടറിന്‍റെ യുട്യൂബ് പേജില്‍ (https://www.youtube.com/@keralavoter6974) കാണാവുന്നതാണ്. ഗ്രാൻഡ്മാസ്റ്റർ ജി എസ് പ്രദീപ്, യൂണിവേഴ്‌സിറ്റി കോളേജ് മലയാളം വിഭാഗം മേധാവി പനയറ അജയൻ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഡോ. എൻ നൗഫലാണ് (പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി, ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി) മോഡറേറ്റര്‍.കേരളത്തിലെ വോട്ടർമാരുടെ രാഷ്ട്രീയ മനോഭാവം, തിരഞ്ഞെടുപ്പ് പ്രവണതകൾ, മണ്ഡലാടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങൾ എന്നിവ വിശകലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർവേ രൂപകൽപ്പന ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News