കൊല്ലം കോർപ്പറേഷൻ ഭരണം പിടിക്കാൻ യുഡിഎഫിന്റെ പ്രചരണ ജാഥ തുടക്കത്തിലെ പാളി. മൗന പ്രാർത്ഥന എന്ന് പറഞ്ഞ് വന്ദേ മാതരം പാട്ട് പാടാൻ ക്ഷണിച്ച് യുഡിഎഫ് ചെയർമാൻ എ ആർ റഹുമാന്റെ പാട്ടിട്ട് വെട്ടിലായി. നാണക്കേട് മൂലം പ്രതിപക്ഷ നേതാവ് ഇടപെട്ട് പാട്ട് നിർത്തിക്കുകയും ചെയ്തു.
30 വർഷമായി കൊല്ലം നഗരസഭ ഭരിക്കുന്നത് എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വികസനത്തിന് എന്നും തടസ്സം നിൽക്കുന്ന യുഡിഎഫ് കുറ്റപത്ര നാടകവുമായി ഇറങ്ങി. വേദിയിൽ പ്രതിപക്ഷ നേതാവ് ഉൾപ്പടെ ഉള്ളവർ മൗന പ്രാർത്ഥന എന്ന് പറഞ്ഞ് വന്ദേ മാതരം പാട്ട് പാടാൻ ക്ഷണിച്ച് യുഡിഎഫ് ചെയർമാൻ കെ.സി.രാജൻ എ ആർ റഹുമാന്റെ പാട്ടിട്ട് വെട്ടിലായി. സംഗതി കൈവിട്ട് പോയതറിഞ്ഞ പ്രതിപക്ഷ നേതാവ് പാട്ട് നിർത്താൻ പാതിക്ക് ആവശ്യപ്പെട്ടു.
ALSO READ: ശബരിമല സ്വർണക്കൊള്ള കേസ്: രണ്ടാം പ്രതി മുരാരി ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
സ്വന്തം പാർട്ടിയിൽ കൊള്ളാവുന്ന ഒരു നേതാവില്ലെന്ന് സ്വയം തോന്നിയ കോൺഗ്രസ് കൊല്ലം എം.പി.എൻ.കെ. പ്രേമചന്ദ്രനെ ജാഥ ക്യാപ്റ്റനാക്കി കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും പ്രേമചന്ദ്രൻ അപ വാദ പ്രചരണം അഴിച്ചു വിട്ടെങ്കിലും യുഡിഎഫ് എട്ട് നിലയ്ക്ക് പൊട്ടി.
കേരളത്തിൽ UDF’ൽ RSP ആണ് രണ്ടാമത്തെ വലിയ പാർട്ടിയെന്ന് വിശ്വസിച്ച് ജാഥ ക്യാപ്റ്റൻ എൻ. പ്രേമചന്ദ്രനെ സ്വീകരിക്കാൻ കോൺഗ്രസ് ആദ്യം ക്ഷണിച്ചത് RSP നേതാക്കളെ ആണ്. ലീഗ് നേതാക്കളെ ക്ഷണിച്ചതുമില്ല. മാത്രമല്ല ഇക്കുറിയും ലീഗ് നേതാവ് നൗഷാദ് യുനുസിനെ വേദിയിൽ സൈഡിൽ ഒതുക്കുകയും ചെയ്തു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾക്ക് സമ്മർദ്ദം ചെലുത്താൻ
യുഡിഎഫിനെ ഹൈജാക്ക് ചെയ്യുന്നു എന്ന സംശയം കൊല്ലത്തെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഉണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി മഴയത്തും വെയിലത്തും എൽ.ഡി.എഫ് വികസന സന്ദേശ കാലനട ജാഥ നടത്തിയിരുന്നു. ഇതിന് ബദലായാണ് യുഡിഎഫ് വക വാഹന ജാഥ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

