സർക്കാരിന്റെ ജനപക്ഷ, ജനക്ഷേമ നിലപാടുകൾക്ക് പിന്തുണയേറുന്നത് കൊണ്ടാണ് കോൺഗ്രസ് അക്രമങ്ങളിലേക്ക് തിരിയുന്നത്:മന്ത്രി കെബി ​ഗണേഷ് കുമാർ

KB GANESHKUMAR

സർക്കാരിൻ്റെ ജനക്ഷേമ ജനപ്ക്ഷ നിലപാടുകൾക്ക് പിന്തുണയേറുന്നതു കൊണ്ടാണ് കോൺഗ്രസ് ഇത്തരം അക്രമ സമരങ്ങളിലേയ്ക്ക് തിരിയുന്നതെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ. കണ്ണൂരിൽ ആ​രോ​ഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ കെഎസ്‍യു ആക്രമണത്തിൽ ഫേസ്ബുക്കിലൂടെ പ്രതിരകരിക്കുകയായിരുന്നു മന്ത്രി.

ഇത്തരം അക്രമ സമരങ്ങളെ ശക്തിയായി അപലപിക്കുന്നുവെന്നും പ്രതിക്ഷേധിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ആരോ​ഗ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Also read: ‘കൊലവിളി കനഗോലു ഉപദേശിച്ചതാണോ, അതോ പ്രതിപക്ഷ നേതാവും യുഡിഎഫും ചേർന്ന് നടത്തിയ ഗൂഢാലോചനയാണോയെന്ന് വ്യക്തമാക്കണം’: എംഎ ബേബി

ഫേസ്ബുക്ക് പോസ്റ്റിൻ്റെ രൂപം

കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്ന ബഹു.ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ്ജിനെതിരായ കെ എസ് യു ആക്രമണം ഒരിക്കലും ജനാധിപത്യത്തിന് ഭൂഷണമല്ല. കോൺഗ്രസിന്റെ അറിവോടുകൂടിയുള്ള ഇത്തരം ആക്രമണ സമരങ്ങൾ കൊണ്ടൊന്നും എൽഡിഎഫ് സർക്കാരിന്റെ ജനപിന്തുണയിൽ ഇടിവ് വരില്ല..സർക്കാരിന്റെ ജനപക്ഷ, ജനക്ഷേമ നിലപാടുകൾക്ക് പിന്തുണയേറുന്നത് കൊണ്ടാണ് കോൺഗ്രസ് ഇത്തരം അക്രമ സമരങ്ങളിലേയ്ക്ക് തിരിയുന്നത്. ഇത്തരം അക്രമ സമരങ്ങളെ ശക്തിയായി അപലപിക്കുന്നു, പ്രതിക്ഷേധിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News