നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ച സംഭവം: എസ് ഡി പി ഐ ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ച സംഭവത്തിൽ എസ് ഡി പി ഐ ക്കെതിരെ കേസെടുത്ത് പൊലീസ്. നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്.

Also read: ക‍ഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസ്: യുവതി പ്രതിയെ തിരിച്ചറിഞ്ഞു

നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഡി വൈ എഫ് ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലൻസാണ് കത്തിച്ചത്. വാഹനം പൂർണമായി കത്തി നശിച്ചു. രാത്രി 11.55 നും 12 നും ഇടയിലാണ് വാഹനം കത്തിയത്. സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും സി പി ഐ എം ഏരിയ സെക്രട്ടറി കെ പി പ്രമോഷും ആവശ്യപ്പെട്ടിരുന്നു . ഇതിന് പിറകെയാണ് പൊലീസ് നടപടി.

The police have registered a case against SDPI in the incident of burning a DYFI ambulance in Nedumangad, Thiruvananthapuram. The case was registered by the Nedumangad police.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News