‘പുതിയ തൊഴിൽ നിയമങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും’: എളമരം കരീം

Elamaram Kareem

പുതിയ തൊഴിൽ നിയമങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സി ഐ ടി യു ജനറൽ സെക്രട്ടറി എളമരം കരീം. എല്ലാ വിഭാഗത്തെയും ബാധിക്കുന്ന പ്രശ്‌നമാണിത്. എളമരം കരീമിന് കോ‍ഴിക്കോട് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായ പണിമുടക്കുകൾ വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങളെ വെട്ടിച്ചുരുക്കി നാല് ലേബർ കോഡുകളാക്കി മാറ്റിയാണ് പാർലമെന്റ് പാസാക്കിയത്. ഇതിൽ ‘കോഡ് ഓൺ വേജസ്’ (Code on Wages) എന്ന ബില്ല് ലോക്സഭയിൽ വോട്ടെടുപ്പ് പോലുമില്ലാതെയാണ് പാസാക്കിയത്. രാജ്യസഭയിൽ ഈ ബില്ലിനെതിരെ ഇടതുപക്ഷവും തമിഴ്നാട്ടിലെ ഡി.എം.കെ-യുടെ ട്രേഡ് യൂണിയനും സമാജ്‌വാദി പാർട്ടിയും ഉൾപ്പെടെയുള്ളവർ വോട്ട് ചെയ്തെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബിജെപിയോടൊപ്പമാണ് വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘എട്ടുകാലി മമ്മൂഞ്ഞുമാർക്ക്’ മറുപടിയുമായി കൽപ്പറ്റ ടൗൺഷിപ്പ്: നിർമ്മാണം അന്തിമ ഘട്ടത്തിലേക്കെന്ന് കെ. റഫീഖ്

അതേസമയം, കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ പുതിയ നിയമങ്ങൾ രാജ്യത്തെ തൊഴിലാളിവർഗത്തിന്റെ അവകാശങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. മറ്റ് പല സംസ്ഥാനങ്ങളും ഈ നിയമങ്ങൾക്കനുസൃതമായി മാറ്റങ്ങൾ വരുത്തിയപ്പോൾ കേരളം അതിനെ പ്രതിരോധിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News