‘ക്രൈസ്തവരും മതന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്ന വാർത്ത ആശങ്ക സൃഷ്ടിക്കുന്നു’: ആര്‍എസ്എസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ കാതോലിക്ക ബാവ

orthodox

ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ആര്‍ എസ് എസിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ കാതോലിക്ക ബാവ. ക്രൈസ്തവരെയും മതന്യൂനപക്ഷങ്ങളെയും ആക്രമിക്കപ്പെടുന്ന വാർത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. പിന്നിൽ ആര്‍ എസ് എസിൻ്റെ പോഷക സംഘടനകളായ ബജ്റംഗ്ദൾ, വിശ്വ ഹിന്ദു പരിഷത്തുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശരിയായ ബോധവത്കരണം വേണം.

വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെയുള്ള ആക്രമണങ്ങൾക്ക് പിന്നാലെ ക്രിസ്മസ് ആഘോഷം തടയാനും ശ്രമമാണ്. ഇനി പള്ളികൾക്ക് അകത്തേക്കും ആക്രമണമുണ്ടായേക്കാം. മത ഭ്രാന്തൻമാരെ നിയന്ത്രിക്കേണ്ടത് ഭരണാധികാരികളാണ്.

ALSO READ: നാട്ടിലെത്തുന്ന മകനെ കാത്തിരുന്ന കുടുംബത്തിലേക്ക് എത്തിയത് വിയോഗ വാർത്ത; തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ ജർമ്മനിയിൽ ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

ഭരണഘടന നൽകുന്ന സ്വതന്ത്ര്യം ആർക്കും നിഷേധിക്കാനാവില്ല. ഭരണാധികാരികൾ അക്രമണങ്ങൾ അപലിക്കാനോ എതിർക്കാനോ തയ്യാറാകുന്നില്ല. ഭരണാധികാരികൾ ഇതിനു പിന്തുണക്കുന്നതായി ന്യൂനപക്ഷങ്ങൾക്ക് തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം: കനത്ത മൂടൽ മഞ്ഞ്, വാഹനം വേഗത കുറച്ച് ഓടിക്കാൻ നിര്‍ദ്ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News