നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി ദിലീപ് (48) ആണ് മരിച്ചത്. നെയ്യാറ്റിൻകര ടൗണിൽ റോഡരികിൽ മരത്തിലാണ് തൂങ്ങി മരിച്ച നിലയിലാണ് ദിലീപിനെ
കണ്ടെത്തിയത്. ഇയാൾക്ക് കട ബാധ്യതയുണ്ടായിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, നെയ്യാറ്റിൻകരയിലെ മൊബൈൽ ഷോപ്പ് ഉടമയുടെ ആത്മഹത്യയിൽ കോൺഗ്രസ് നേതാവിന് പങ്കുള്ളതായി ആരോപണം. സുധീർ എന്ന വ്യക്തിയുമായി ദിലീപിന് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതിൽ സുധീറിന് മൂന്ന് ലക്ഷം രൂപയാണ് ദിലീപ് നൽകാനുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രദേശത്തെ കോൺഗ്രസ് നേതാവും വാർഡ് മെമ്പറുമായ ഗ്രാമം പ്രവീണിൻ്റെ നേതൃത്വത്തിൽ ദിലീപുമായി ചർച്ച നടത്തിയിരുന്നു.
ALSO READ: കേരളത്തിൽ വിവിധ സർക്കാർ വകുപ്പുകളിൽ നിരവധി ഒഴിവുകൾ; അറിയാതെ പോവല്ലേ ഈ അവസരങ്ങൾ….
ഇതിൽ സുധീറും ദിലീപുമായി തർക്കം ഉണ്ടാവുകയും സുധീർ ദിലീപിനെതിരെ പൊലീസിൽ കൊലപാതക ശ്രമത്തിന് പരാതി നൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് ദിലീപിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ദിലീപിൻ്റെ സഹോദരൻ സ്ഥാനാർഥി ആയിരുന്നു. ഇന്ന് രാവിലെയാണ് മൊബൈൽ ഷോപ്പ് ഉടമയായ ദിലീപിനെ നെയ്യാറ്റിൻകര ടൗണിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

