നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യ: ജോസ് ഫ്രാങ്കിളിന് സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസ് നേതാക്കളെന്ന് പാർട്ടിക്കുള്ളില്‍ വിമർശനം

jose franklin neyyatinkara woman death

നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യയിൽ ഡിസിസി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിന് സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസ് നേതാക്കളെന്ന് പാർട്ടിക്കുള്ളില്‍ വ്യാപക വിമർശനം. പൊലീസ് കേസെടുത്താൽ പാർട്ടി സംരക്ഷിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രതികരണവും വെറും വാക്കായിട്ടുണ്ട്.

2020ൽ നെയ്യാറ്റിൻകരയിൽ മറ്റൊരു യുവതി ആത്മഹത്യ ചെയ്ത കേസിലും ജോസ് ഫ്രാങ്ക്ളിനിന് ബന്ധമുണ്ടെന്നുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. പ്രതി വ‍ഴി യുവതി വൃക്ക വിറ്റുവെന്നും എന്നാല്‍ വിറ്റ് കിട്ടിയ പണം നല്‍കിയില്ല. തുടര്‍ ചികിത്സക്ക് പണമില്ലാത്തതിനാല്‍ യുവതി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. അതിനാല്‍ ജോസ് ഫ്രാങ്ക്ളിനിന് അവയവ മാഫിയ ബന്ധമുണ്ടെന്നാണ് സൂചന.

ALSO READ: ‘പുരുഷന്മാരും സ്ത്രീകളും തുല്യരാണ്, ബംഗാളില്‍ താലിബാന്‍ ഭരണമോ’; മമതാ ബാനര്‍ജിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം

ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതിനായി കോണ്‍ഗ്രസ് കമ്മീഷനെയും നിയോഗിച്ചു. എന്നാല്‍ പിന്നീട് ഈ അന്വേഷണം പൂ‍ഴ്ത്തുകയായിരുന്നു. റിപ്പോർട്ടിൽ  മേൽ നടപടിയെടുക്കാത്തതും വീണ്ടും ചർച്ചയാവുകയാണ്. അതേസമയം ഒളിവിൽ കഴിയുന്ന ജോസ് ഫ്രാങ്ക്ളിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News