അങ്കമാലി വി ടി സ്മാരക ട്രസ്റ്റ് വി ടി ഭട്ടതിരിപ്പാട് അവാര്‍ഡ് നോവലിസ്റ്റ് ആര്‍ രാജശ്രീയ്ക്ക്

rajasree

അങ്കമാലി വി ടി സ്മാരക ട്രസ്റ്റിന്റെ വി ടി ഭട്ടതിരിപ്പാട് അവാര്‍ഡ് നോവലിസ്റ്റ് ആര്‍ രാജശ്രീയ്ക്ക്. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ആത്രേയകം എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

പുരസ്‌ക്കാര സമര്‍പ്പണം സെപ്തം 12 വൈകിട്ട് 4 ന് അങ്കമാലി സി എസ് എ ഓഡിറ്റോറിയത്തില്‍ നടക്കും. ബ്രണ്ണന്‍ കോളേജ് അധ്യാപികയാണ് കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിനിയായ ആര്‍ രാജശ്രീ.

Also read – ‘ആരോപണങ്ങള്‍ അന്വേഷിക്കില്ലെന്ന് പറയുന്ന തെര.കമ്മീഷന്റെ നിലപാട് ശരിയല്ല, കമ്മീഷന്‍ സ്വതന്ത്രമായിരിക്കണം നിഷ്പക്ഷമായിരിക്കണം’; മന്ത്രി പി രാജീവ്

രാജശ്രീയുടെ ‘കല്യാണിയെന്നും, ദാക്ഷാണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന നോവലിന് 2021ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

content summary: Novelist R. Rajasree has been awarded the VT Bhattathiripad Award by the Angamaly VT Memorial Trust. The award comprises ₹20,000 and a certificate of merit. She received the honor for her novel Athreyakam.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News