പാലക്കാട് വടക്കന്തറയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്കേറ്റ സംഭവം; പോലീസ് ഊര്‍ജിതമായി അന്വേഷണം നടത്തണം: എസ് എഫ് ഐ

school-explosion-rss-palakkad

പാലക്കാട് വടക്കന്തറയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പൊലീസ് ഊര്‍ജിത അന്വേഷണം നടത്തണമെന്ന് പാലക്കാട് എസ് എഫ് ഐ. ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം പ്രൈമറി സ്‌കൂളിലാണ് സ്ഫോടനം നടന്നത്.

ചെറിയ കുട്ടികള്‍ പഠിക്കുന്ന പ്രൈമറി സ്‌കൂളിനെ പോലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ആര്‍ എസ് എസിന്റെ തീവ്ര രാഷ്ട്രീയമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും കലാപത്തിന് കോപ്പുകൂട്ടാനും ആര്‍ എസ് എസ് ആസൂത്രണം ചെയ്യുന്നതിന്റെ ഉദാഹരണമാണിത്. സ്‌കൂള്‍ മാനേജ്മിന്റിനെ കേന്ദ്രീകരിച്ചും സ്ഫോടകവസ്തു സ്‌കൂള്‍ കോമ്പൗണ്ടില്‍ എത്തിയത് എങ്ങനെയെന്നും വിശദമായി അന്വേഷിക്കണമെന്നുംതുടര്‍ നടപടികള്‍ സ്വികരിക്കണമെന്നും ആവശ്യപ്പെടുന്നതായി എസ് എഫ് ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് അഭിഷേക് വി വി സെക്രട്ടറി വിപിന്‍ എസ് എന്നിവര്‍ പ്രസ്താവനയിലുടെ അറിയിച്ചു.

Also read – ‘അശ്ലീല സന്ദേശം അയച്ചത് രാഹുൽ മാങ്കൂട്ടത്തിൽ ആണോ ?’; ചോദ്യത്തിന് ‘നോ കമന്റ്സ്’ എന്ന് മറുപടി നൽകി റിനി ആൻ ജോർജ്

സ്‌കൂളുകളിലെ ഇത്തരം തീവ്രവാദ പ്രവര്‍ത്തനം ശക്തമായി പ്രതിരോധിക്കും. ജില്ലാ പൊലീസ് മേധാവിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കുമെന്നും എസ് എഫ് ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് അഭിഷേക് വി വി സെക്രട്ടറി വിപിന്‍ എസ് എന്നിവര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News