പേരക്ക ബുക്സ് യു.എ ഖാദര്‍ സാഹിത്യ പുരസ്‌കാരം കെ.വി മോഹന്‍കുമാറിന്

kv mohnakumar ula novel

പേരക്ക ബുക്സ് രണ്ടാമത് യു.എ ഖാദര്‍ സാഹിത്യ പുരസ്‌കാരം കെ.വി മോഹന്‍കുമാറിന്റെ ഉലയെന്ന നോവലിന്. പതിനായിരം രൂപയും പതിനായിരം രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. 108 നോവലുകളില്‍ നിന്ന് യു.കെ കുമാരന്‍, ബിനേഷ് ചേമഞ്ചേരി, ഹംസ ആലുങ്ങല്‍, ബിന്ദുബാബു പ്രശോഭ് സാകല്യം എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. മാതൃഭൂമി ബുക്സാണ് ഉല പ്രസിദ്ധീകരിച്ചത്.

പുരസ്‌കാരം നവംബര്‍ രണ്ടിന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് കൈരളി ശ്രീ തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി കെ.വി മോഹന്‍കുമാറിന് സമ്മാനിക്കും. ചടങ്ങില്‍ യു.എ ഖാദറിന്റെ രണ്ട് പുസ്തകങ്ങളടക്കം അന്‍പത് പുതിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.

Also read – ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലം ഒക്ടോബർ 22ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

യു.കെ കുമാരന്‍, ഡോ.എം.എം ബഷീര്‍, പി.കെ പാറക്കടവ്, പി.കെ ഗോപി, പി.പി ശ്രീധരനുണ്ണി, യു.എ ഖാദറിന്റെ മകന്‍ യു.എ ഫിറോസ് തുടങ്ങി ഒട്ടേറെ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. പേരക്ക ബുക്സിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് യുവ എഴുത്തുകാര്‍ക്കായി നടത്തിയ യു.എ ഖാദര്‍ കഥാ പുരസ്‌കാരവും കുഞ്ഞുണ്ണിക്കവിതാ പുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News