
പോത്തൻകോട് ഞാണ്ടൂർക്കോണത്ത് അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറും ഗുഡ്സ് ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പിതാവ് മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി മാത്യു ജോൺ (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൻ സിബിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
ശ്രീകാര്യം ഭാഗത്തേക്ക് മാത്യു ജോണും മകനും ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അതേ സമയം എതിരെ വന്ന ഗുഡ്സ് ലോറി സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മാത്യു ജോണിനും മകൻ സിബിക്കും ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മാത്യു ജോണിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ സിബി ഇപ്പോൾ മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ENGLISH SUMMARY : A 50-year-old man from Vattiyoorkavu lost his life in a tragic road accident at Njandoorkonam near Pothencode on Wednesday evening. The deceased has been identified as Mathew John. His son, Sibi, sustained life-threatening injuries and has been admitted to the Thiruvananthapuram Medical College Hospital.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

