പുല്ലൂർ പെരിയ പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്ന യുഡിഎഫ് നേതാക്കളും ബിജെപി നേതാവുമായി അവിശുദ്ധ ബന്ധമുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്ന നാല് യുഡിഎഫ് മെമ്പർമാർ രക്തസാക്ഷികളോട് പോലും കൂറില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസിയുടെ തീരുമാനം അനുസരിച്ച് പാർട്ടി വിപ്പ് നൽകിയിട്ടും അത് ലംഘിക്കാൻ നാല് മെമ്പർമാർ തയ്യാറായതിന് പിന്നിൽ ഉന്നതരായ ചില നേതാക്കളുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നാല് അംഗങ്ങൾക്കൊപ്പം ബിജെപിയുടെ ഒരു അംഗം കൂടി തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നത് അവിടെ ഒരു അന്തർധാര പ്രവർത്തിച്ചതിന്റെ തെളിവാണെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി. ഒരു അവിഹിത ബന്ധമില്ലാതെ ബിജെപി അംഗം ഇവർക്കൊപ്പം മാറി നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നേതൃത്വം നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ അതിശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ച ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തേണ്ടി വരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

