അടുത്ത മണിക്കൂറുകളിൽ എട്ട് ജില്ലകളിൽ ശക്തമായ മഴ; ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Heavy Rain to Continue in Kerala

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ മുന്നറിയിപ്പുകൾ പുറപ്പെടുവിപ്പിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കണമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ഉണ്ടായേക്കാം. ഈ ജില്ലകളിൽ അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: റെക്കോഡ് നേട്ടവുമായി PSC; മൂന്നാം വർഷവും മുപ്പതിനായിരം നിയമന ശുപാര്‍ശകള്‍; ഇടത് സർക്കാർ ഇതുവരെ നൽകിയത് 2.99 ലക്ഷം നിയമന ശുപാര്‍ശകള്‍

മാത്രമല്ല മണിക്കൂറിൽ 40 – 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഈ ജില്ലകളിൽ സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ നേരിയ/ഇടത്തരം മഴയ്ക്കും ഉള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

E nglish summary : Isolated heavy rains with thunderstorms are likely in Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Palakkad and Malappuram districts of Kerala in the next 3 hours.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News