‘രണ്ടാം തവണയും പിണറായി വിജയൻ മുഖ്യമന്ത്രിയായത് രാഷ്ട്രീയക്കാരനെക്കാൾ ഉപരി നല്ല വ്യക്തിയായതുകൊണ്ട്’; രവി മോഹൻ

ravi mohan about cm pinarayi vijayan

മുഖ്യമന്ത്രിയെ പ്രശംസിച്ച് നടൻ രവി മോഹൻ. രണ്ടാം തവണയും മുഖ്യമന്ത്രിയായത് രാഷ്ട്രീയക്കാരനെക്കാൾ ഉപരി നല്ല വ്യക്തിയായതുകൊണ്ടാണെന്നും മുഖ്യമന്ത്രി ആരോഗ്യവാനായിരിക്കട്ടെ എന്നും നടൻ പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിലേക്ക് ക്ഷണിച്ചതിലുള്ള സന്തോഷവും അദ്ദേഹം അറിയിച്ചു.

ബേസിൽ ജോസഫിന്റെ വലിയ ആരാധകനാണ് താനെന്നും രവി മോഹൻ ചടങ്ങിൽ പറഞ്ഞു. പുതിയ സിനിമകൾ നമുക്ക് ആവശ്യമാണ്. അദ്ദേഹത്തെ പോലുള്ള കലാകാരന്മാർ വരുന്നതാണ് സിനിമയുടെ ആരോഗ്യത്തിന് നല്ലത്. ലോകസിനിമ മലയാളത്തിലേക്ക് തിരിഞ്ഞു നോക്കുന്നതിന് കാരണം കൂടിയാണത് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘കഴിഞ്ഞ 9 വർഷമായി സംസ്ഥാന സർക്കാർ ഉയർത്തിപ്പിടിക്കുന്നത് ക്ഷേമ സങ്കൽപ്പം’: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആണ് ആര്യാ രാജേന്ദ്രൻ. അവർ എല്ലാ സ്ത്രീകൾക്കും പ്രചോദനമാകുന്ന വ്യക്തിയാണെന്നും എല്ലാ ഭാവുകങ്ങളും നേരുന്നു എന്നും പറഞ്ഞു.

കഴിഞ്ഞ 9 വർഷമായി സംസ്ഥാന സർക്കാർ ഉയർത്തപ്പിടിക്കുന്നത് ക്ഷേമ സങ്കൽപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഭവസമൃദ്ധമായ ഓണം വാരാഘോഷമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ജില്ലാതലത്തിലും പ്രാദേശിക തലത്തിലും ഓണം വാരാഘോഷം സംഘടിപ്പിക്കുന്നുണ്ട്.

കേരളീയ ജനത ഉയർത്തിപ്പിടിച്ച മാനവികതയുടെയും സാഹോദര്യത്തിന്റെയും കണ്ണാടി കൂടിയാണ് ഓണസങ്കല്പ്പം. മനുഷ്യരെല്ലാം ഒന്നുപോലെ കഴിഞ്ഞ ഒരു കാലഘട്ടമാണ് ആ സങ്കല്പത്തിന്റെ അന്തസത്ത. ഇടയ്ക്ക് കൈമോശം വന്നുവെങ്കിലും 19 ആം നൂറ്റാണ്ടിലെ രണ്ടാം പകുതിയിലും ഇരുപതാം നൂറ്റാണ്ടിലെ ആദ്യപകുതിയും ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും മാനവികമായ സമീപനത്തെ തിരിച്ചുപിടിക്കുകയുണ്ടായത്. അസ്ഥിരപ്പെടുത്താൻ ശ്രമമുണ്ടായപ്പോൾ എല്ലാം കേരള ജനത ആ ശ്രമത്തെ ചെറുത്തു തോൽപ്പിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News