
കഴിഞ്ഞ 9 വർഷമായി സംസ്ഥാന സർക്കാർ ഉയർത്തപ്പിടിക്കുന്നത് ക്ഷേമ സങ്കൽപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഭവസമൃദ്ധമായ ഓണം വാരാഘോഷമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ജില്ലാതലത്തിലും പ്രാദേശിക തലത്തിലും ഓണം വാരാഘോഷം സംഘടിപ്പിക്കുന്നുണ്ട്. ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയ ജനത ഉയർത്തിപ്പിടിച്ച മാനവികതയുടെയും സാഹോദര്യത്തിന്റെയും കണ്ണാടി കൂടിയാണ് ഓണസങ്കല്പ്പം. മനുഷ്യരെല്ലാം ഒന്നുപോലെ കഴിഞ്ഞ ഒരു കാലഘട്ടമാണ് ആ സങ്കല്പത്തിന്റെ അന്തസത്ത. ഇടയ്ക്ക് കൈമോശം വന്നുവെങ്കിലും 19 ആം നൂറ്റാണ്ടിലെ രണ്ടാം പകുതിയിലും ഇരുപതാം നൂറ്റാണ്ടിലെ ആദ്യപകുതിയും ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും മാനവികമായ സമീപനത്തെ തിരിച്ചുപിടിക്കുകയുണ്ടായത്. അസ്ഥിരപ്പെടുത്താൻ ശ്രമമുണ്ടായപ്പോൾ എല്ലാം കേരള ജനത ആ ശ്രമത്തെ ചെറുത്തു തോൽപ്പിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു .
ALSO READ: ‘നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു തീർക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കും’: മന്ത്രി ജി ആർ അനില്‍
അതിഥികളായെത്തിയ നടന്മാരായ ബേസില്‍ ജോസഫിനെയും രവി മോഹനേയും അദ്ദേഹം തൻ്റെ പ്രസംഗത്തില്‍ സ്വാഗതം ചെയ്തു. പ്രേക്ഷകർക്ക് പ്രത്യേകിച്ച്, യുവതലമുറയിലുള്ളവര്‍ക്കിടയില്‍ സ്വീകാര്യതയുള്ള നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. അദ്ദേഹം ഈ ചടങ്ങിൽ പങ്കെടുക്കുന്നു എന്നുള്ളത് സന്തോഷമുള്ള കാര്യമാണ്. രവി മോഹന്റെ സിനിമകളെ ഹൃദയത്തോട് ചേർത്തുവച്ചവരാണ് മലയാളികളെന്നും നടനോട് കേരള ജനതയുടെ നന്ദി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

