ശബരിമല സ്വർണ മോഷണക്കേസ്; എ പത്മകുമാറിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; 12 ന് വിധി പറയും

A Pathmakumar

ശബരിമല സ്വർണ മോഷണക്കേസിൽ പിടിയിലായ എ പത്മകുമാറിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഈ മാസം 12ന് വിജിലൻസ് കോടതി വിധി പറയും. അതേസമയം പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ദ്വാരപാലക ശില്പ കേസിൽ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിൽ വിട്ടത്. ഒരു ദിവസത്തേയ്ക്കാണ് കസ്റ്റഡി. കൊല്ലം വിജിലൻസ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.

ALSO READ; ‘നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച ഫോറം 2A ഡിക്ലറേഷൻ വ്യാജം’; കോ‍ഴിക്കോട് ഏറാമല UDF സ്ഥാനാർത്ഥിക്കെതിരെ പരാതി നൽകി LDF

ശബരിമല സ്വർണ്ണ മോഷണക്കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിനെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി തീർന്നതിനെ തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിട്ടുണ്ട്. ഇതിന്‍റെ വിധിയും 12 ന് പറയും.

News Summary: Arguments Completed in Sabarimala Gold Theft Case Bail Plea; Verdict on December 12

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News