ശബരിമല സ്വർണ്ണ മോഷണക്കേസ്; കുറ്റപത്രം മാർച്ച് 31-ന് മുൻപ് സമർപ്പിക്കുമെന്ന് എസ് ഐ ടി ഹൈക്കോടതിയിൽ അറിയിച്ചു

sabarimala gold theft case

ശബരിമല സ്വർണ്ണ മോഷണക്കേസിൽ അന്വേഷണ പുരോഗതി ഹൈക്കോടതിയെ എസ്.ഐ.ടി അറിയിച്ചു. കുറ്റപത്രം മാർച്ച് 31-ന് മുൻപ് സമർപ്പിക്കുമെന്ന് എസ് ഐ ടി ഹൈക്കോടതിയിൽ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട 36 സാമ്പിളുകൾ പരിശോധനയ്ക്കായി ജാംഷെഡ്പൂരിലെ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് അയച്ചതായും കോടതിയെ അറിയിച്ചു. പരിശോധന സൗജന്യമായി നടത്തുകയും, പരമാവധി വേഗത്തിൽ പരിശോധനാഫലം ലഭ്യമാക്കാമെന്ന് ലബോറട്ടറി അധികൃതർ ഉറപ്പുനൽകിയതായും എസ്.ഐ.ടി വ്യക്തമാക്കി. സാമ്പിളുകൾ കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ലബോറട്ടറിയിലേക്ക് കൈമാറിയതെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. കേസിലെ പ്രതികളുടെ ഫോൺ കോൾ വിവരങ്ങൾ വിശദമായി പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. ഇതിന് ആവശ്യമായ വിവരങ്ങൾ എസ്.ഐ.ടിക്ക് കൈമാറാൻ മൊബൈൽ സേവനദാതാക്കളോട് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Also read : കുളത്തൂപ്പുഴയിൽ വാഹനാപകടം ഇരു ചക്രവാഹനയാത്രക്കാരിക്ക് ഗുരുതരപരുക്ക്

അതേസമയം, കൊടിമരക്കൊള്ള സംബന്ധിച്ച അന്വേഷണത്തിന് വിജിലൻസ് ഡി.വൈ.എസ്.പി ഹരി സി.എസ്‌നെ ചുമതലപ്പെടുത്തിയതായി സർക്കാർ കോടതിയെ അറിയിച്ചു. ഈ വിഷയത്തിൽ 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. ശബരിമല സ്വർണ്ണ മോഷണക്കേസിലെ അന്തിമ റിപ്പോർട്ടും കുറ്റപത്രവും മാർച്ച് 31ന് മുൻപ് സമർപ്പിക്കുമെന്ന് എസ്.ഐ.ടി ഹൈക്കോടതിയിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News