ശബരിമല സ്വർണ്ണമോഷണ കേസ് ; തന്ത്രി കണ്ഠര് രാജീവർക്ക് കർശന ഉപാധികളോടെ ജാമ്യം

tantri-bail UPDATES

കട്ടിളപ്പാളി, ദ്വാരപാലക ശില്പ മോഷണക്കേസുകളിൽ പ്രതിയായ തന്ത്രി കണ്ഠര് രാജീവർക്ക് കോടതി ജാമ്യം അനുവദിച്ചു. കർശനമായ ഉപാധികളോടെയാണ് കോടതി നടപടി. രണ്ട് ലക്ഷം രൂപ വീതമുള്ള ആൾജാമ്യത്തിലാണ് കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചത്. ഇതേ കേസിലെ മറ്റ് പ്രതികളായ എ. പത്മകുമാർ, കെ.പി. ശങ്കർദാസ് എന്നിവരും ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.

കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് എ. പത്മകുമാർ സ്വാഭാവിക ജാമ്യം തേടിയത്. എന്നാൽ, ദ്വാരപാലക ശില്പ മോഷണക്കേസിൽ പത്മകുമാറിന്റെ റിമാൻഡ് തുടരുകയാണ്. ഇദ്ദേഹത്തിന്റെ ഹർജി ഫെബ്രുവരി 19-ന് വിജിലൻസ് കോടതി പരിഗണിക്കും.

ALSO READ : എൽഡിഎഫ് ഒരു വർഗ്ഗീയ ശക്തിയെയും ചാരി നിൽക്കുന്നില്ല ;വർഗ്ഗീയ ശക്തികളോട് കർശന നിലപാടാണ് സ്വീകരിക്കുന്നത് : മുഖ്യമന്ത്രി

കേസിലെ മറ്റൊരു പ്രതിയായ കെ.പി. ശങ്കർദാസ് സമർപ്പിച്ച രണ്ട് ജാമ്യഹർജികൾ ഫെബ്രുവരി 23-നാണ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. തന്റെ മോശമായ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ശങ്കർദാസ് ജാമ്യത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വിജിലൻസ് കോടതി സ്വീകരിക്കുന്ന നിലപാടുകൾ ഈ കേസിൽ നിർണ്ണായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News